Uncategorized

ഇന്ത്യയില്‍ 300ലേറെ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു

“Manju”

ന്യൂഡല്‍ഹി: 97 ദിവസത്തിന് ശേഷം ഇന്ത്യയില്‍ 300 ലധികം പുതിയ കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം നിലവിലെ കേസുകള്‍ 2,686 ആയി ഉയര്‍ന്നു. ഒരു ദിവസത്തിനിടെ 334 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 5,30,775 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മഹാരാഷ്ട്രയില്‍ രണ്ട് മരണവും കേരളത്തില്‍ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു.

രോഗമുക്തി നേടിയവരുടെ എണ്ണം 4,41,54,035 ആയി ഉയര്‍ന്നപ്പോള്‍ മരണനിരക്ക് 1.19 ശതമാനമാണ്. രാജ്യത്ത് ഇതുവരെ 220.63 കോടി ഡോസ് കോവിഡ് വാക്സിന്‍ വിതരണം ചെയ്തതായും മന്ത്രാലയം അറിയിച്ചു.

Related Articles

Back to top button