KeralaLatestUncategorized

മദ്യവില്‍പനയ്ക്ക് അനുമതി നല്‍കണമെന്ന് മദ്യനിർമാതാക്കളുടെ സംഘടന

“Manju”

രജിലേഷ് കെ.എം.

ന്യൂഡൽഹി: കൊറോണ വൈറസ് ബാധ ഇല്ലാത്ത സ്ഥലങ്ങളിൽ മദ്യവിൽപന പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് മദ്യനിർമാതാക്കളുടെ സംഘടന. ഇക്കാര്യത്തിൽ അനുമതി നൽകുന്നതിന് കേന്ദ്രസർക്കാരിൽ സമ്മദർദ്ദം ചെലുത്താൻ കോൺഫഡറേഷൻ ഓഫ് ഇന്ത്യൻ ആൽകഹോളിക് ബിവറേജ് കമ്പനീസ് (സിഐഎബിസി) സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. അടച്ചിടലിനെ തുടർന്ന് കമ്പനികൾ വലിയ സാമ്പത്തക നഷ്ടവും തൊഴിൽ നഷ്ടവും നേരിടുന്ന സാഹചര്യത്തിലാണ് സംഘടന സംസ്ഥാന സർക്കാരുകൾക്ക് കത്തെഴുതിയത്.

രാജ്യവ്യാപകമായ അടച്ചിടലിനെ തുടർന്ന് 20,000 കോടിയുടെ വരുമാന നഷ്ടമാണ് ഇക്കാലയളവിൽ ഉണ്ടായതെന്ന് സിഐഎബിസി ചൂണ്ടിക്കാട്ടുന്നു. സാമൂഹ്യ അകലം പാലിക്കുന്നതിനുള്ള എല്ലാ നിർദേശങ്ങളും പാലിച്ചുകൊണ്ട് മദ്യവിൽപനശാലകൾ തുറന്നുപ്രവർത്തിക്കാൻ സർക്കാരുകൾ അനുമതി നൽകണമെന്നും ഓൺലൈൻ ആയുള്ള മദ്യവിൽപന അനുവദിക്കണെന്നും ഇവർ ആവശ്യപ്പെട്ടു.

ഭാവിയിലും സാമൂഹ്യ അകലം പാലിച്ചുകൊണ്ട് മദ്യവിൽപന സാധ്യമാക്കുന്നതിന് സംസ്ഥാന സർക്കാരുകൾ മദ്യവിൽപനാ രീതിയിൽ മാറ്റങ്ങൾ കൊണ്ടുവരണം. മദ്യനിർമാണം, സംഭരണം, വിതരണം എന്നിവയുടെ മേൽനോട്ടത്തിന് സാങ്കേതിക വിദ്യാധിതഷ്ഠിതമായ പദ്ധതികൾ നടപ്പിലാക്കണമെന്നും സിഐഎബിസി ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Back to top button