Uncategorized

ഏറ്റവും ദൈര്‍ഘ്യമേറിയ കപ്പല്‍ യാത്ര ജനുവരി 10ന് ആരംഭിക്കും

“Manju”

വാരണാസി: ജലപാതകളുടെ വികസനത്തോടെ ഇന്ത്യയുടെ ക്രൂയിസ് ടൂറിസം വ്യവസായം മഹത്തായ തുടക്കത്തിന് തയ്യാറെടുക്കുകയാണ്. ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ റിവര്‍ ക്രൂയിസ് ജനുവരി 10ന് ഗംഗാ നദിയിലെ വാരണാസിയില്‍ നിന്ന് ബ്രഹ്മപുത്ര നദിയിലെ ദിബ്രുഗഢിലേക്കുള്ള യാത്ര ആരംഭിക്കും. 2300 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് യാത്ര. 50 ദിവസത്തിനുള്ളില്‍ ഗംഗാ-ഭാഗീരഥി-ഹൂഗ്ലി, ബ്രഹ്മപുത്ര, വെസ്റ്റ് കോസ്റ്റ് കനാല്‍ എന്നിവയുള്‍പ്പെടെ ഇന്ത്യയിലെ 27 നദീതടങ്ങളിലൂടെയാണ് ആഡംബര കപ്പല്‍ കടന്നുപോകുന്നത്.

2020 ല്‍ ആരംഭിക്കാന്‍ നിശ്ചയിച്ചിരുന്ന യാത്ര കോവിഡ്-19 കാരണം വൈകി. 18 സ്യൂട്ടുകളും ആവശ്യമായ എല്ലാ സൗകര്യങ്ങളുമുള്ള ആഡംബര കപ്പലാണ് ഗംഗാവിലാസ്. കപ്പലില്‍ ആഡംബര റെസ്റ്റോറന്‍റ്, സ്പാ, സണ്‍ഡെക്ക് എന്നിവയുണ്ട്. പ്രധാന ഡെക്കിലെ 40 സീറ്റുകളുള്ള റെസ്റ്റോറന്‍റില്‍ കോണ്ടിനെന്‍റല്‍, ഇന്ത്യന്‍ വിഭവങ്ങള്‍ അടങ്ങിയ ബുഫെ കൗണ്ടറുകളുണ്ട്. മനോഹരമായി അലങ്കരിച്ച 18 സ്യൂട്ടുകളാണ് കപ്പലിലുള്ളത്. വ്യത്യസ്തമായ ശൈലിയിലാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്. പരമ്പരാഗതവും സമകാലികവുമായ സൗകര്യങ്ങള്‍ മിനിമം അലങ്കാരങ്ങളുമായി സംയോജിപ്പിച്ചിരിക്കുന്നു.

Related Articles

Back to top button