Uncategorized

ഉത്തരേന്ത്യയില്‍ ഇന്ന് ഹോളി

“Manju”

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ ഇന്ന് ഹോളി. വര്‍ണങ്ങള്‍ വാരിയെറിഞ്ഞും മധുര പലഹാരങ്ങള്‍ വിതരണം ചെയ്തും സമ്മാനങ്ങള്‍ നല്‍കിയുമെല്ലാം ആളുകള്‍ ഹോളി ആഘോഷിക്കുകയാണ്. ഉത്തരേന്ത്യയിലെ പ്രധാനപ്പെട്ട ആഘോഷങ്ങളില്‍ ഒന്നാണ് ഹോളി.

നിറങ്ങളുടെ ഉത്സവമായ ഹോളി വസന്തകാലത്തെ എതിരേല്‍ക്കാല്‍ കൂടിയാണ്. അതിനാല്‍ തന്നെ ജാതി മത ഭേദമന്യേ എല്ലാവരും ഹോളി ആഘോഷിക്കുന്നു.എത്ര ശത്രുതയിലാണെങ്കിലും പരസ്പരം നിറങ്ങള്‍ വാരിയെറിയുമ്പോള്‍ ശത്രുത അകലുമെന്നതാണ് വിശ്വാസം. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഒരു പോലെ ആഘോഷത്തിന്റെ ഭാഗമാണ്.

നിറങ്ങളും വെള്ളം ചീറ്റുന്ന കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും മധുര പലഹാരങ്ങളുമെല്ലാമായി ഹോളി വിപണിയും സജീവം.തിന്മയുടെ മേല്‍ നന്മ നേടിയ വിജയവുമായി ബന്ധപ്പെട്ട് ഹോളിഗ ദഹന്‍ ഇന്നലെ നടന്നു. ഇന്ന് ധുലന്ദി ഹോളിയാണ്. പകലന്തിയോളം അഘോഷിച്ച്‌ വരും കാല സന്തോഷ സമൃദ്ധികള്‍ക്കായി എല്ലാവരും പ്രാര്‍ത്ഥിക്കുന്നു.

Related Articles

Back to top button