Uncategorized

പൈതൃക വിജ്ഞാനകോശം, ദേശീയ സംസ്കൃത ശില്പശാലയില്‍ ഡോ. കെ.ഗോപിനാഥന്‍ പിള്ള പങ്കെടുത്തു.

“Manju”

പുരി : ആധുനീക ശാസ്ത്രത്തെ വിസ്മയിപ്പിക്കുന്ന വിജ്ഞാനശാഖകള്‍ ഇന്ത്യയ്ക്കുണ്ട്. എന്നാല്‍ ഈ വിജ്ഞാന ശാഖകളെ കാലധര്‍മ്മമനുസരിച്ച് വളര്‍ത്തി ജിവിത സംസ്കാരമാക്കാന്‍ കഴിയാതെപോയതാണ് ഇന്ത്യയ്ക്കുണ്ടായ സാംസ്കാരിക സാമൂഹിക അപചയത്തിന് കാരണമെന്ന് ശാന്തിഗിരി റിസര്‍ച്ച് ഫൗണ്ടേഷന്‍ സീനിയര്‍ ഫെലോ ഡോ.ഗോപിനാഥന്‍ നായര്‍. ബൗദ്ധികമായ പുനര്‍ വ്യാഖ്യാനത്തിനും, നിര്‍മ്മിതിയ്ക്കുമപ്പുറം കാലധര്‍മ്മം തിരിച്ചറിഞ്ഞ്, അതിലൂന്നിയ ആത്മീയ നവോത്ഥാനവും, മാര്‍ഗ്ഗദര്‍ശനവുമാണ് നമുക്ക് വേണ്ടത്. അതിന്റെ ജീവിക്കുന്ന ഒരു പ്രതിഭാസമാണ് നവജ്യോതി ശ്രീകരുണാകരഗുരു സ്ഥാപിച്ച ശാന്തിഗിരി ആശ്രമം എന്നദ്ദേഹം എടുത്തുപറഞ്ഞു. ഒറീസ്സയിലെ പുരിയിലെ സെന്‍ട്രല്‍ സാന്‍സ്ക്രിറ്റ് യൂണിവേഴ്സിറ്റി കാമ്പസ്സില്‍ വെച്ച്നടക്കുന്ന ഇന്ത്യയുടെ വിജ്ഞാന സമ്പത്തിനെ ക്രോഡീകരിച്ച് സര്‍വ്വ വിജ്ഞാനകോശം രൂപപ്പെടുത്തുന്നതിനുവേണ്ടി സംഘടിപ്പിച്ച ദേശീയ ശില്പശാലയില്‍ ശാന്തിഗിരി റിസര്‍ച്ച് ഫൗണ്ടേഷനെ പ്രതിനിധീകരിച്ച് പങ്കെടുത്ത് സംസാരക്കുകയായിരുന്നു അദ്ദേഹം. ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 6 വരെ നടക്കുന്ന ഈ ശില്പശാലയില്‍ ഇന്ത്യയിലെവിവിധ പ്രദേശങ്ങളില്‍ നിന്നായി പണ്ഡിതര്‍ പങ്കെടുത്ത് പ്രബന്ധം അവതരിപ്പിക്കുന്നു.

Related Articles

Back to top button