IndiaInternationalLatestUncategorized

മനുഷ്യന്റെ പ്രായം കുറയ്ക്കാനുള്ള കണ്ടെത്തലുമായി ഗവേഷകർ

“Manju”

ശ്രീജ.എസ്

ഇസ്രായേല്‍ : മനുഷ്യന്റെ പ്രായം കുറയ്ക്കാനുള്ള പരീക്ഷണം നടത്തി വിജയിച്ചതായാണ് ഇസ്രയേലില്‍ നിന്നുള്ള ഒരു കൂട്ടം ഗവേഷകര്‍ അവകാശപ്പെടുന്നത്. ലോകത്തിന്റെ പലയിടങ്ങളിലായി ഈ മേഖലയില്‍ നിരവധി ഗവേഷണ- പരീക്ഷണങ്ങള്‍ നടന്നുവരുന്നുണ്ട്.

ഇവയെ എല്ലാം വെല്ലുവിളിക്കുന്ന തരത്തില്‍ ശാസ്ത്രീയമായി തന്നെ പ്രായമായ ഒരു വ്യക്തിയുടെ വയസ് 25 വര്‍ഷത്തോളം കുറയ്ക്കാന്‍ കഴിയുമെന്നാണ് ഇസ്രയേലില്‍ നിന്നുള്ള ഗവേഷകര്‍ വാദിക്കുന്നത്.

‘ഓക്‌സിജന്‍ തെറാപ്പി’ എന്ന ശാസ്ത്രീയമായ മാര്‍ഗത്തിലൂടെയാണത്രേ ഇത് സാധ്യമാകുന്നത്. 64 ഉം അതിന് മുകളിലുമായി പ്രായം വരുന്ന മുപ്പത്തിയഞ്ച് പേരെ ഉപയോഗിച്ചാണ് പരീക്ഷണം നടത്തിയതെന്നും അത് വിജയകരമായി അവസാനിച്ചുവെന്നുമാണ് ഇവര്‍ പറയുന്നത്

Related Articles

Back to top button