Uncategorized

എസ്.എസ്.എല്‍.സി പരീക്ഷ നാളെ ആരംഭിക്കും

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എല്‍.സി പരീക്ഷക്ക് വ്യാഴാഴ്ച തുടക്കമാകും. ഹയര്‍സെക്കന്‍ഡറി, വി.എച്ച്‌.എസ്.ഇ പരീക്ഷ വെള്ളിയാഴ്ച തുടങ്ങും. രാവിലെ 9.30നാണ് പരീക്ഷകള്‍ ആരംഭിക്കുക. മാര്‍ച്ച്‌ 29ന് അവസാനിക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷയെഴുതാന്‍ ഇത്തവണ 4,19,362 വിദ്യാര്‍ഥികളാണുള്ളത്.

പ്രൈവറ്റായി 192 പേരും പരീക്ഷയെഴുതും. ഇതില്‍ 2,13,801 പേര്‍ ആണ്‍കുട്ടികളും 2,05,561 പേര്‍ പെണ്‍കുട്ടികളുമാണ്. സര്‍ക്കാര്‍ സ്കൂളുകളില്‍ 1,40,703 പേരും എയ്ഡഡ് സ്കൂളുകളില്‍ 2,51,567 പേരുമാണ് പരീക്ഷ എഴുതുന്നത്. 27,092 പേര്‍ അണ്‍എയ്ഡഡ് സ്കൂളുകളിലും പരീക്ഷക്കിരിക്കും.

2,960 കേന്ദ്രങ്ങളിലാണ് പരീക്ഷ. ഗള്‍ഫ് മേഖലയില്‍ 518 പേരും ലക്ഷദ്വീപില്‍ 289 വിദ്യാര്‍ഥികളും പരീക്ഷയെഴുതും. എസ്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിര്‍ണയം സംസ്ഥാനത്തെ 70 ക്യാമ്ബുകളിലായി ഏപ്രില്‍ മൂന്നുമുതല്‍ 26 വരെ നടക്കും.

Related Articles

Back to top button