Uncategorized

വനിതാ ദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

“Manju”

അന്താരാഷ്ട്ര വനിതാ ദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീ സമൂഹം കൈവരിച്ച നേട്ടങ്ങള്‍ ലോകമാകെ ആഘോഷിക്കുകയും ലിംഗനീതിക്കായി നടത്തുന്ന ശ്രമങ്ങളുടെ പ്രാധാന്യമുള്‍ക്കൊള്ളുന്ന സന്ദേശങ്ങള്‍ ജനങ്ങളിലേക്ക് പകരുകയും ചെയ്യുന്ന ദിനമാണിതെന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു. ഡിജിറ്റല്‍ യുഗത്തിന്റെ സാധ്യതകളെ സ്ത്രീ ശാക്തീകരണത്തിനായി ഉപയോഗപ്പെടുത്താന്‍ നമുക്ക് കഴിയണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കുറിപ്പിന്റെ പൂര്‍ണരൂപം   

അന്താരാഷ്ട്ര വനിതാ ദിനാശംസകള്‍ ! സ്ത്രീ സമൂഹം കൈവരിച്ച നേട്ടങ്ങള്‍ ലോകമാകെ ആഘോഷിക്കുകയും ലിംഗനീതിക്കായി നടത്തുന്ന ശ്രമങ്ങളുടെ പ്രാധാന്യമുള്‍ക്കൊള്ളുന്ന സന്ദേശങ്ങള്‍ ജനങ്ങളിലേയ്ക്ക് അന്താരാഷ്ട്ര വനിതാ ദിനാശംസകള്‍! സ്ത്രീ സമൂഹം കൈവരിച്ച നേട്ടങ്ങള്‍ ലോകമാകെ ആഘോഷിക്കുകയും ലിംഗനീതിക്കായി നടത്തുന്ന ശ്രമങ്ങളുടെ പ്രാധാന്യമുള്‍ക്കൊള്ളുന്ന സന്ദേശങ്ങള്‍ ജനങ്ങളിലേയ്ക്ക് പകരുകയും ചെയ്യുന്ന ദിനമാണിത്.” ലിംഗ സമത്വത്തിനായുള്ള നവീകരണവും സാങ്കേതിക വിദ്യയും’ എന്നതാണ് ഇത്തവണത്തെ അന്താരാഷ്ട്ര വനിതാ ദിനം ഉയര്‍ത്തിപ്പിടിക്കുന്ന മുദ്രാവാക്യം. ഡിജിറ്റല്‍ യുഗത്തിന്റെ സാധ്യതകളെ സ്ത്രീ ശാക്തീകരണത്തിനായി ഉപയോഗപ്പെടുത്താന്‍ നമുക്ക് കഴിയണം.

വനിതാ ദിനത്തിന്റെ സന്ദേശമേറ്റെടുത്ത് ഡിജിറ്റല്‍ പാഠശാല പദ്ധതിയ്ക്ക് സര്‍ക്കാര്‍ ഇന്നു തുടക്കം കുറിക്കുകയാണ്. വനിതകളെ ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നതിനു പ്രാപ്തരാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വനിത ശിശു വികസന വകുപ്പും ജെന്‍ഡര്‍ പാര്‍ക്കും സംയുക്തമായി നടപ്പാക്കുന്ന ഈ പരിപാടിയിലൂടെ അങ്കണവാടി ജീവനക്കാര്‍ക്കും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും പരിശീലനം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്.

അതോടൊപ്പം സ്ത്രീ ശാക്തീകരണത്തിനും ലിംഗ സമത്വത്തിനുമായി നടത്തി വരുന്ന അനവധി പദ്ധതികള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമായി സര്‍ക്കാര്‍ മുന്നോട്ടു കൊണ്ടുപോകും. അവയുടെ വിജയത്തിനായി നാടിന്റെയാകെ പിന്തുണ അനിവാര്യമാണ്. നീതിയ്ക്കും തുല്യതയ്ക്കുമായി സ്ത്രീകള്‍ നടത്തുന്ന പോരാട്ടങ്ങള്‍ അവരുടെ മാത്രമാകരുതെന്നും ലിംഗഭേദമന്യേ എല്ലാവരും പങ്കു ചേരേണ്ട ഒന്നാണെന്നും ഈ വനിതാ ദിനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. അതുറപ്പു വരുത്തുമെന്നും സ്ത്രീകളുടെ ശാക്തീകരണത്തിനും സാമൂഹ്യനീതിക്കുമായി പ്രവര്‍ത്തിക്കുമെന്നും ഇന്ന് അന്താരാഷ്ട്ര വനിതാ ദിനത്തില്‍ നമുക്ക് പ്രതിജ്ഞ ചെയ്യാം. ഏവര്‍ക്കും ആശംസകള്‍.

Related Articles

Back to top button