Uncategorized

‘ഫുള്‍ ലേഡി ക്രൂ’ ട്രെയിനോടിച്ചു

“Manju”

പാലക്കാട്: പാലക്കാട് ജംഗ്ഷനില്‍ നിന്ന് പുറപ്പെട്ട ഗുഡ്‌സ് ട്രെയിന്‍ നിയന്ത്രിച്ചത് വനിതാ സംഘം. രാജ്യാന്തര വനിതാ ദിനത്തോട് അനുബന്ധിച്ചാണ് ഫുള്‍ ലേഡി ക്രൂ ട്രെയിനോടിച്ചത്. പാലക്കാട് ഡിവിഷനില്‍ ആദ്യമായാണ് വനിതാ ജീവനക്കാരെ മാത്രം ഉള്‍പ്പെടുത്തി ട്രെയിന്‍ സര്‍വീസ് നടത്തുന്നത്.

പാലക്കാട് ഈറോഡ് ഗുഡ്‌സ് ട്രെയിനാണ് പൂര്‍ണമായും വനിതകളുടെ നിയന്ത്രണത്തില്‍ ഓടിയത്. രാവിലെ 9.35ന് പാലക്കാട് ജംഗ്ഷനില്‍ നിന്നുമാണ് ട്രെയിന്‍ യാത്ര പുറപ്പെട്ടത്. ഇതിലെ ലോകോപൈലറ്റും അസിസ്റ്റന്റ് ലോകോ പൈലറ്റും ഗാര്‍ഡും വനിതകളായിരുന്നു.

ലോകോ പൈലറ്റ് എസ്.ബിജി, സീനിയര്‍ അസിസ്റ്റന്റ് ലോകോ പൈലറ്റ് കെ. ഗായത്രി, ഗാര്‍ഡ് സി.കെ. നിമിഷ ഭാനു എന്നിവരായിരുന്നു ട്രെയിന്‍ ക്രൂ. അന്താരാഷ്‌ട്ര വനിതാ ദിനം സമുചിതമായി ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തില്‍ ഒരു ട്രെയിന്‍ സര്‍വ്വീസ് നടത്തിയത്.

Related Articles

Check Also
Close
Back to top button