Uncategorized

തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിലെ ആദ്ധ്യാത്മിക സമ്മേളനം ഉദ്ഘാടനം ചെയ്തു

“Manju”
ആദ്ധ്യാത്മിക സമ്മേളന വേദിയിലെ ദൃശ്യം

തലശ്ശേരി (കണ്ണൂര്‍) : തലശ്ശേരി ടെമ്പിള്‍ ഗേറ്റിലുള്ള ജഗന്നാഥ ക്ഷേത്രത്തിലെ മതവും വിശ്വാസവും എന്ന വിഷയത്തെ അധീകരിച്ചുള്ള ആദ്ധ്യാത്മിക സമ്മേളനം ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ബുധനാഴ്ച (മാര്‍ച്ച് 8 ന് വൈകിട്ട് 7 മണിക്ക് ഉദ്ഘാടനം ചെയ്തു. ശ്രീ ജ്ഞാനോദയ യോഗം ഡയറക്ടര്‍ ഇ.ചന്ദ്രന്‍ മാസ്റ്റര്‍ സ്വാഗതം ആശംസിച്ച യോഗത്തിന് ശ്രീ ജ്ഞാനോദയം പ്രസിഡന്റ് അഡ്വ. കെ.സത്യന്‍ അദ്ധ്യക്ഷതവഹിച്ചു. ജില്ലാ ജഡ്ജി വി.പി.എം സുരേഷ്, ജില്ലാ കളക്ടര്‍ എസ്. ചന്ദ്രശേഖര്‍ ഐ.എ.എസ് എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. റെയില്‍വേ പാസഞ്ചേഴ്സ് ആമിനിറ്റി ബോര്‍ഡ് ചെയര്‍മാന്‍ പി.കെ. കൃഷ്ണദാസ്, ബിഷപ്പ് റവ.ഡോ. അലക്സ് വടക്കുന്തല, ഡല്‍ഹി മലയാളി സമാജം പ്രസിഡന്റ് സി.ചന്ദ്രന്‍, ശ്രീ ജ്ഞാനോദയം ഡയറക്ടറും മഠം ഏകോപനസമിതി അംഗവുമായ രവീന്ദ്രന്‍ മുരിക്കോളി എന്നിവര്‍ ആശംസയര്‍പ്പിച്ചു. ജ്ഞാനോദയം ഡയറക്ടര്‍ രാഘവന്‍ പൊന്നമ്പത്ത് നന്ദിരേഖപ്പെടുത്തി.

 

Related Articles

Check Also
Close
Back to top button