Uncategorized

സ്റ്റാര്‍ട്ടപ്പ് ധനസമാഹരണത്തില്‍ കോടികളുടെ വര്‍ദ്ധനവ്

“Manju”

രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് ധനസമാഹരണത്തില്‍ മുന്നേറ്റം തുടരുന്നു. കണക്കുകള്‍ പ്രകാരം, 2023 ജനുവരിയില്‍ സ്റ്റാര്‍ട്ടപ്പ് ധനസമാഹരണം 96.2 കോടി ഡോളറായാണ് ഉയര്‍ന്നത്. 2022 ഡിസംബറില്‍ ഇത് 93.5 കോടി ഡോളറായിരുന്നു. ട്രാക്ക്സണിന്റെ ഇന്ത്യ ടെക് മൊബിലിറ്റി ഫണ്ടിംഗ് റിപ്പോര്‍ട്ടുകള്‍ പ്രകാരം, ജനുവരിയില്‍ സാമ്പത്തിക സാങ്കേതികവിദ്യ, എന്റര്‍പ്രൈസസ് അപ്ലിക്കേഷനുകള്‍, ഊര്‍ജ്ജ സാങ്കേതികവിദ്യ എന്നീ മേഖലകളിലാണ് കൂടുതല്‍ ധനസമാഹരണം നടന്നിട്ടുള്ളത്.

സാമ്പത്തിക സാങ്കേതികവിദ്യ മേഖലയിലെ ധനസമാഹരണം 2022 ഡിസംബറിലെ 26.1 കോടി ഡോളറില്‍ നിന്ന് 144 ശതമാനം വര്‍ദ്ധനവോടെ 63.7 കോടി ഡോളറായാണ് ഉയര്‍ന്നത്. ഇക്കാലയളവില്‍ യുപിഐ പോലുള്ള ഡിജിറ്റല്‍ ധനകാര്യ സേവനങ്ങളുടെ ഉപയോഗം വര്‍ദ്ധിച്ചത് ധനസമാഹരണം ഉയരാന്‍ കാരണമായിട്ടുണ്ട്. കൂടാതെ, ഊര്‍ജ്ജ സാങ്കേതികവിദ്യയില്‍ 386 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്.

ഇത്തവണ ഭക്ഷ്യ, കാര്‍ഷിക സാങ്കേതികവിദ്യ മേഖലകളിലെ ധനസമാഹരണത്തില്‍ നേരിയ ഇടിവ് ഉണ്ടായിട്ടുണ്ട്. ഈ മേഖലയിലെ ധനസമാഹരണം 31.9 കോടി ഡോളറില്‍ നിന്ന് 82 ശതമാനം ഇടിവോടെ 5.68 കോടി ഡോളറായി. കൂടാതെ, സീഡ് സ്റ്റേജ് ധനസമാഹരണം 6.1 കോടി ഡോളറില്‍ നിന്ന് 9 ശതമാനം ഇടിഞ്ഞ് 5.6 കോടിയായാണ് രേഖപ്പെടുത്തിയത്.

Related Articles

Back to top button