Uncategorized

ഒന്നര പതിറ്റാണ്ടിനുശേഷം തൊഴിലാളിയുടെ ശമ്പളക്കുടിശ്ശിക നല്‍കി സൗദി തൊഴിലുടമ

“Manju”

ഒന്നര പതിറ്റാണ്ടിനുശേഷം തൊഴിലാളിയുടെ ശമ്പളക്കുടിശ്ശിക നൽകി​ സൗദി തൊഴിലുടമ |  Saudi employer paid the salary arrears of the worker after a decade |  Madhyamam
ദമ്മാം: താന്‍ പോലും മറന്നുപോയ തെന്‍റ ശമ്ബള കുടിശിക സൗദിയിലെ തൊഴിലുടമയില്‍നിന്ന് 15 വര്‍ഷത്തിനുശേഷം അയച്ചുകിട്ടിയ വിസ്മയത്തിലും സന്തോഷത്തിലും ആലപ്പുഴ സ്വദേശി. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി നെടുഞ്ചിറിയില്‍ വിനോദിന് അപ്രതീക്ഷിതമായി ലഭിച്ച പണത്തെക്കുറിച്ച്‌ ഇനിയും വിശ്വസിക്കാനായിട്ടില്ല. സൗദിയില്‍ വിനോദിെന്‍റ തൊഴിലുടമയായിരുന്ന മുഹമ്മദ് റമദാന്‍ ആണ് തെന്‍റ തൊഴിലാളിയുടെ അര്‍ഹമായ പണം കാലങ്ങളേറെ കഴിഞ്ഞിട്ടും മറക്കാതെ അയച്ചുകൊടുത്ത് കടമ നിറവേറ്റിയത്.
2004 ലാണ് വിനോദ് ഡ്രൈവര്‍ വിസയില്‍ റമദാെന്‍റ കീഴില്‍ ജോലിക്കെത്തിയത്. അഞ്ച് തൊഴിലാളികളാണ് മൊത്തം ഉണ്ടായിരുന്നത്. ആദ്യമൊക്കെ നല്ല രീതിയില്‍ മുന്നോട്ട് പോയെങ്കിലും 2006 ആയതോടെ ശമ്ബളം ഇടക്കിടക്ക് മുടങ്ങിത്തുടങ്ങി. ഇതോടെ തൊഴിലാളികളെല്ലാം ലേബര്‍ കോടതിയില്‍ കേസിന് പോയി. കോടതി തൊഴിലാളികള്‍ക്ക് അനുകൂലമായി വിധിച്ചെങ്കിലും അവര്‍ക്ക് നല്‍കാന്‍ തെന്‍റ കൈയ്യില്‍ പണമില്ലെന്നായിരുന്നു മുഹമ്മദ് റമദാെന്‍റ നിലപാട്. ഇതോടെ മറ്റ് നാലുപേരും നാട്ടിലേക്ക് മടങ്ങി.
എന്നാല്‍ വിനോദ് തെന്‍റ കേസുമായി മുന്നോട്ട് പോയി. ഒപ്പം സാമൂഹിക പ്രവര്‍ത്തകനും അയല്‍വാസിയുമായ ഷാജി ആലപ്പുഴയുടെ സഹായത്തോടെ തൊഴിലുടമയുമായി സന്ധി സംഭാഷണത്തിന് ശ്രമിക്കുകയും ചെയ്തു. തെന്‍റ കൈയ്യില്‍ പണമില്ലാത്തത് കൊണ്ടാണ് തരാന്‍ കഴിയാത്തതെന്നും ദയവായി അത് മനസ്സിലാക്കണമെന്നും റമദാന്‍ ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. ഇതിനിടയില്‍ ചെറിയ വാഹനം ഓടിക്കാനുള്ള ലൈസന്‍സ് മാത്രമുള്ള വിനോദ് ട്രെയിലര്‍ ഓടിച്ചതിനുള്ള കുറ്റത്തിന് പലപ്പോഴും ട്രാഫിക് വിഭാഗത്തില്‍ നിന്ന് പിഴയും ലഭ്യമായിക്കൊണ്ടിരുന്നു. താന്‍ പിഴയൊടുക്കിക്കൊള്ളാമെന്ന വാഗ്ദാനവും തൊഴിലുടമ പാലിച്ചില്ല.
ഇതിനിടെ മുഹമ്മദ് റമദാന് സര്‍ക്കാര്‍ സഹായത്തോടെ ഇംഗ്ലണ്ടില്‍ പോയി പഠിക്കാന്‍ അവസരം ലഭിച്ചു. ദയവായി കേസ് ഒഴിവാക്കിത്തരണമെന്ന് ഇയാള്‍ വിനോദിനോടും ഷാജി ആലപ്പുഴയോടും അഭ്യര്‍ഥിച്ചു. ട്രാഫിക് പിഴ സംഖ്യ സഹിതം 12,300 റിയാല്‍ നല്‍കിയാല്‍ മാത്രമേ വിനോദിന് നാട്ടില്‍ പോകാന്‍ കഴിയുമായിരുന്നുള്ളൂ. ഗത്യന്തരമില്ലാതെ വിനോദ് നാട്ടില്‍ നിന്ന് ഭാര്യയുടെ ആഭരണം വിറ്റ പൈസയെത്തിച്ചാണ് 2008 ല്‍ നാട്ടിലേക്ക് മടങ്ങിയത്.
വര്‍ഷങ്ങള്‍ കഴിഞ്ഞ് പലപ്പോഴും തൊഴിലുടമ ബന്ധപ്പെടുകയും ചെലവായ പൈസ അയച്ചു തരാമെന്ന് വിനോദിനോട് പറയുകയും ചെയ്തിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വാഗ്ദാനം പാലിക്കപ്പെടാത്തതിനാല്‍ വിനോദ് അതൊരു തമാശയായി മറന്നു കളയുകയും ചെയ്തിരുന്നു. അങ്ങനെയിരിക്കെയാണ് കഴിഞ്ഞയാഴ്ച മധ്യസ്ഥനായി നിന്ന ഷാജി ആലപ്പുഴയോട് ബാങ്ക് അക്കൗണ്ട് നമ്ബര്‍ ചോദിച്ചുകൊണ്ട് മുഹമ്മദ് റമദാെന്‍റ വിളിയെത്തിയത്. പലതവണ അക്കൗണ്ട് നമ്ബര്‍ നേരത്തെ അയച്ചു നല്‍കിയിട്ടും ഒന്നും സംഭവിക്കാത്തതിനാല്‍ ഇത്തവണയും പ്രതീക്ഷയൊന്നും കൂടാതെ ഷാജി അക്കൗണ്ട് നമ്ബര്‍ വീണ്ടും നല്‍കി. എന്നാല്‍ അത്ഭുതപ്പെടുത്തിക്കൊണ്ട് പിറ്റേന്ന് 12,500 റിയാല്‍ അക്കൗണ്ടില്‍ എത്തി.
പിന്നാലെ മുഹമ്മദ് റമദാെന്‍റ ഒരു സന്ദേശവും. ‘ഞാനിപ്പോള്‍ ചെറിയ തോതില്‍ ട്രേഡിങ് ബിസിനസ് ചെയ്യുന്നു. പലതവണ പണം അയക്കാന്‍ ശ്രമിച്ചിട്ടും കഴിഞ്ഞില്ല. ഇപ്പോള്‍ ഒരു കച്ചവടത്തില്‍ നിന്ന് ലഭിച്ച പണത്തില്‍നിന്ന് നിെന്‍റ കടം വീട്ടുകയാണ്. എനിക്ക് പടച്ചവെന്‍റ മുന്നില്‍ കടക്കാരനായി നില്‍ക്കാന്‍ വയ്യ.’ ഷാജി ഉടന്‍ തന്നെ വിനോദിനെ ബന്ധപ്പെട്ട് പണം കൈമാറുകയും ചെയ്തു. ഇപ്പോള്‍ നാട്ടില്‍ ട്രെയിലര്‍ ഡ്രൈവറായി ജോലി ചെയ്യുന്ന വിനോദ് കര്‍ണാടകയിലൂടെ ട്രെയിലറോടിച്ച്‌ പോകുേമ്ബാഴാണ് ഈ സന്തോഷ വാര്‍ത്തയെത്തിയത്.
വിനോദിനും കുടുംബത്തിനും ഇപ്പോഴും ഇത് വിശ്വസിക്കാന്‍ കഴിയുന്നില്ല. കേസ് നടക്കുന്ന സമയത്തും ഷാജി ആലപ്പുഴ മുഹമ്മദ് റമദാനുമായി നിലനിര്‍ത്തിയ ഊഷ്മള ബന്ധമാണ് തനിക്ക് ഈ പണം കിട്ടാന്‍ കാരണമായതെന്ന് വിനോദ് ഉറച്ചു വിശ്വസിക്കുന്നു. വിനോദ് തന്നെയാണ് ഇക്കാര്യങ്ങള്‍ ‘ഗള്‍ഫ് മാധ്യമ’ത്തെ അറിയിച്ചത്. വിനോദിെന്‍റ ഭാര്യ സൗമ്യയും മക്കളായ ആരതിയും ആതിരയും ആദിത്യനും കാലം കടന്നിട്ടും തങ്ങളെ ഓര്‍ത്ത സൗദി പൗരനുവേണ്ടി പ്രാര്‍ഥിക്കുകയാണ്.

Related Articles

Back to top button