KeralaLatest

താരരാജാവിന് ജന്മദിനാശംസകളുമായി കെ സുരേന്ദ്രന്‍

“Manju”

തിരുവനന്തപുരം ; മലയാളികളുടെ സ്വകാര്യ അഹങ്കാരവും അഭിമാനവുമാണ് മോഹന്‍ലാല്‍. അദ്ദേഹത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ് കെ സുരേന്ദ്രന്‍. മോഹന്‍ലാല്‍ എന്ന നടന്റെ എല്ലാ അഭിനയ മുഹൂര്‍ത്തങ്ങളും അടുത്തറിഞ്ഞിട്ടുള്ളവരാണ് നമ്മള്‍ മലയാളികള്‍. ഭാഷയോ വേഷമോ ഒന്നും പ്രശ്നമല്ലാത്ത വെള്ളിത്തിരയിലെ ഒരേയൊരു മനുഷ്യനാണ് അദ്ദേഹം.

ഫേസ്ബുക്കിലൂടെയാണ് കെ സുരേന്ദ്രന്‍ ലാലേട്ടന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. അഭിനയത്തിനുമപ്പുറം കൃത്യമായ രാഷ്ട്രീയ നിലപാടുകളുള്ള വ്യക്തി കൂടിയാണ് മോഹന്‍ലാല്‍. കേരളത്തില്‍ത്തന്നെ ഏറ്റവുമധികം ആരാധകരുള്ള നാടനാണ് മോഹന്‍ലാല്‍. അഭിനയത്തിന്റെ ചക്രവര്‍ത്തി. അദ്ദേഹത്തിന് പകരമായി അദ്ദേഹം മാത്രമേയുള്ളൂ.

Related Articles

Back to top button