IndiaLatest

ക്ഷേത്രം അലങ്കരിക്കാന്‍ മാത്രം 5 കോടി രൂപയുടെ നോട്ടുകള്‍

“Manju”

ഹൈദരാബാദ്: നവരാത്രി ആഘോഷത്തിന് ക്ഷേത്രം അലങ്കരിക്കാന്‍ വേണ്ടി മാത്രം ഉപയോഗിച്ചത് അഞ്ചു കോടി രൂപയുടെ നോടുകള്‍. ദസറ ആഘോഷവും അലങ്കാരവും എന്നും മനോഹരമായ കാഴ്ച തന്നെയാണ്. ദീപാലങ്കാരങ്ങള്‍ കൊണ്ട് തിളങ്ങുന്ന ദസറ കാഴ്ചകളാണ് കാണികളുടെ കണ്ണിനെ കുളിരണിയിപ്പിക്കുന്നതെങ്കില്‍, ആന്ധ്രപ്രദേശിലെ നെല്ലൂരിലെ കന്യക പരമേശ്വരി ക്ഷേത്രത്തില്‍ വേറിട്ട ഒരു കാഴ്ചയാണ് കാണാന്‍ കഴിയുക. ക്ഷേത്രം അലങ്കരിച്ചിരിക്കുന്നത് നോടുകള്‍ കൊണ്ടാണ്.

ഈ ക്ഷേത്രത്തില്‍ ഓരോ കൊല്ലവും വ്യത്യസ്ത അലങ്കാരങ്ങളാണ് നടത്താറുള്ളത്. ധനലക്ഷ്മി (ധനത്തിന്റെ ദൈവം) ആയതിനാല്‍ തന്നെ അല്‍പം അലങ്കാരം കൂടിത്തന്നെയിരിക്കുമെന്ന് പ്രദേശവാസികള്‍ പറയുന്നു.

നൂറിലേറെ വലന്റിയര്‍മാര്‍ മണിക്കൂറുകളോളം ചെലവഴിച്ചാണ് അലങ്കാര പണികള്‍ പൂര്‍ത്തിയാക്കിയത്. ഇതില്‍ 2000, 500, 200, 100, 50, 20, 10 രൂപകളുടെ നോടുകളെല്ലാം ഉപയോഗിച്ചിട്ടുണ്ട്. ഓരോ നോടുകള്‍ ഇടവിട്ട് വെക്കുന്നത് കൊണ്ടുതന്നെ വ്യത്യസ്ത നിറങ്ങള്‍ ലഭിക്കുകയും, അത് ക്ഷേത്രത്തിന് പതിന്‍മടങ്ങ് ഭംഗി നല്‍കുകയും ചെയ്തു. നോടുകള്‍ കൊണ്ട് നിര്‍മിച്ച ഒറിഗാമി പുഷ്പങ്ങളുടെ പൂമാലകളും പൂച്ചെണ്ടുകളും കൊണ്ട് സംഘാടകര്‍ ദൈവത്തെ അലങ്കരിച്ചു. നവരാത്രി ആഘോഷ വേളയില്‍ ഭക്തര്‍ സമ്ബത്തിന്റെ ദേവതയായ ‘ധനലക്ഷ്മി’യുടെ’ അവതാര’ത്തില്‍ ദൈവത്തെ ആരാധിക്കുന്നു.

നെല്ലൂര്‍ നഗരവികസന അതോറിറ്റി ചെയര്‍മാനും ക്ഷേത്രകമിറ്റി അംഗവുമായ മുക്കാല ദ്വാരകനാഥ് അലങ്കാരങ്ങളെ കുറിച്ച്‌ പറയുന്നത് ഇങ്ങനെ;

നാലു വര്‍ഷം മുമ്ബ് 11 കോടി രൂപ ചെലവിട്ടാണ് ക്ഷേത്രം പുനര്‍നിര്‍മിച്ചത്. ഇവിടെ ഓരോ കൊല്ലവും വളരെ വിപുലമായി തന്നെയാണ് ദസറ ആഘോഷങ്ങള്‍ നടക്കാറുള്ളത്. ദേവിയെ അലങ്കരിക്കാന്‍ ഏഴു കിലോ സ്വര്‍ണവും 60 കിലോ വെള്ളിയുമാണ് ഉപയോഗിച്ചിരിക്കുന്നത്.

‘നാല് വര്‍ഷത്തിനുശേഷം നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതിന് ശേഷമുള്ള ആദ്യ ആഘോഷമാണ് ഇത്. അതുകൊണ്ടുതന്നെ കറന്‍സി നോടുകള്‍ കൊണ്ട് ദേവനെ അലങ്കരിക്കാന്‍ കമിറ്റി തീരുമാനിച്ചു,’ എന്ന് അദ്ദേഹം പറഞ്ഞു.

കമിറ്റി അംഗങ്ങളും ഭക്തരും നോടുകള്‍ ശേഖരിക്കുകയും കലാവിരുതോടെ അലങ്കരിക്കാന്‍ കലാകാരന്മാരുടെ സേവനങ്ങള്‍ തേടുകയും ചെയ്തു.

എന്നിരുന്നാലും, ഒരു ക്ഷേത്രം കറന്‍സി നോടുകളാല്‍ അലങ്കരിക്കപ്പെടുന്ന ആദ്യ സംഭവമല്ല ഇതെന്നും ഇദ്ദേഹം പറയുന്നു. തെലങ്കാനയിലെ ജോഗുലംബ ഗഡ്വാള്‍ ജില്ലയിലെ കന്യക പരമേശ്വരി ക്ഷേത്രം 1,11,11,111 രൂപയുടെ കറന്‍സി നോടുകളാല്‍ അലങ്കരിച്ചിരുന്നു.

2017 -ല്‍ 3,33,33,333 രൂപയുടെ കറന്‍സി നോടുകള്‍ സമാനമായ ക്രമീകരണത്തില്‍ ക്ഷേത്ര കമിറ്റി സമര്‍പിച്ചിരുന്നു.

Related Articles

Back to top button