Uncategorized

പൊതുമേഖലാ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളെ ശക്തിപ്പെടുത്താനൊരുങ്ങി

“Manju”

രാജ്യത്തെ പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളെ ശക്തിപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ രംഗത്ത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളില്‍ 5,000 കോടിയുടെ നിക്ഷേപം നടത്താനാണ് കേന്ദ്രം പദ്ധതിയിടുന്നത്.

ഇതോടെ, നാഷണല്‍ ഇന്‍ഷുറന്‍സ്, ഓറിയന്റല്‍ ഇന്‍ഷുറന്‍സ്, യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് എന്നീ കമ്പനികള്‍ക്ക് നേട്ടം കൈവരിക്കാന്‍ സാധിക്കുന്നതാണ്. 2020-21 കാലയളവിലും സമാന രീതിയില്‍ കേന്ദ്രം ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിക്ഷേപം നടത്തിയിരുന്നു.

2020-21 കാലയളവില്‍ മൂന്ന് ഇന്‍ഷുറന്‍സ് കമ്പനികളില്‍ 9,950 കോടി രൂപയുടെ നിക്ഷേപമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തിയത്. അക്കാലയളവില്‍ നാഷണല്‍ ഇന്‍ഷുറന്‍സിന് 3,175 കോടി രൂപയും, യുണൈറ്റഡ് ഇന്‍ഷുറന്‍സിന് 3,605 കോടി രൂപയും, ഓറിയന്റല്‍ ഇന്‍ഷുറന്‍സിന് 3,170 കോടി രൂപയുമാണ് ലഭിച്ചിട്ടുള്ളത്. നിലവില്‍, രാജ്യത്ത് നാല് പൊതുമേഖല ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളാണ് ഉള്ളത്. ഇവയില്‍ 3 എണ്ണം പൂര്‍ണമായും കേന്ദ്രസര്‍ക്കാറിന്റെ ഉടമസ്ഥതയിലാണ് പ്രവര്‍ത്തിക്കുന്നത്.

Related Articles

Back to top button