Uncategorized

ഐ ഐ എമ്മിന്റെ നേതൃത്വത്തില്‍ നടത്തുന്ന കോഴ്‌സില്‍ താലിബാന്‍ നേതാക്കള്‍ക്ക് ക്ഷണം

“Manju”

ന്യൂഡല്‍ഹി: ഇന്ത്യ നടത്തുന്ന പ്രത്യേക ഓണ്‍ലൈന്‍ കോഴ്‌സില്‍ പങ്കെടുക്കാന്‍ താലിബാനും. ‘ഇന്ത്യന്‍ വീക്ഷണങ്ങളില്‍ മുഴുകുകഎന്ന വിഷയത്തില്‍ നാല് ദിവസത്തെ കോഴ്‌സിന് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചുകൊണ്ടാണ് താലിബാന്‍ സംഘം എത്തുക. ഇന്നുമുതല്‍ ആരംഭിക്കുന്ന കോഴ്‌സിലേക്ക് മറ്റു രാജ്യങ്ങളില്‍ നിന്നും പ്രതിനിധികള്‍ എത്തും.

കോഴിക്കോട് ഐഐഎമ്മുമായി ചേര്‍ന്നാണ് വിദേശകാര്യമന്ത്രാലയം കോഴ്‌സ് സംഘടിപ്പിക്കുന്നത്. ഇന്ത്യന്‍ ടെക്‌നിക്കല്‍ ആന്റ് എക്കോണമിക് കോര്‍പ്പറേഷന്‍ പ്രോഗ്രാമുമായി സഹകരിക്കുന്ന രാജ്യങ്ങള്‍ക്കാണ് ക്ഷണമുള്ളത്. നാനാത്വത്തിലെ ഏകത്വമാണ് ഇന്ത്യയുടെ പ്രത്യേകത. ഇത് മറ്റു രാജ്യക്കാര്‍ക്ക് സങ്കീര്‍ണത പകരുന്ന ഘടകവുമാണ്. ആ സങ്കീര്‍ണത മാറ്റിയെടുക്കാനുള്ള ശ്രമമാണ് കോഴ്‌സിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്.

ഇന്ത്യയുടെ സാമ്പത്തിക ചുറ്റുപാട്, സാംസ്‌കാരിക പൈതൃകം, സാമൂഹിക പശ്ചാത്തലം എന്നിവയെക്കുറിച്ച്‌ ആഴത്തില്‍ അറിയാനുള്ള അവസരമാണ് പങ്കെടുക്കുന്ന രാജ്യങ്ങള്‍ക്ക് ലഭിക്കുക. താലിബാനെ ഒറ്റപ്പെടുത്തുന്നതിന് പകരം ആവശ്യമായ ഉപദേശങ്ങളും ശിക്ഷണവും നല്‍കി പ്രബുദ്ധരാക്കുക എന്ന ലക്ഷ്യത്തോടെയാണ് അവരെ ഓണ്‍ലൈന്‍ കോഴ്‌സിലേക്ക് ക്ഷണിച്ചതെന്ന് സംഘാടകര്‍ പറയുന്നു.

 

Related Articles

Back to top button