Uncategorized

നെറ്റ് വർക്കിന്റെ വേഗത കുറയുന്നോ…. ഈ വഴികള്‍ പരീക്ഷിച്ചു നോക്കൂ…

“Manju”

ഇന്ന് 4ജി സ്മാര്‍ട്ട് ഫോണുകള്‍ കൈയ്യിലില്ലാത്തവര്‍ കുറവാണ്. കാരണം ഇന്ത്യന്‍ വിപണിയില്‍ ഇപ്പോള്‍ ബഡ്ജറ്റ് റെയിഞ്ചില്‍ തന്നെ 4ജി സ്മാര്‍ട്ട് ഫോണുകള്‍ ലഭിക്കുന്നുണ്ട്. സ്മാര്‍ട്ട് ഫോണുകള്‍ ഉപഭോക്താക്കളില്‍ ഏറെ ഭാഗവും 4ജി സ്മാര്‍ട്ട് ഫോണുകള്‍ തന്നെയാണ് ഉപയോഗിക്കുന്നത് .എന്നാല്‍ മിക്ക ഉപഭോക്താക്കളും നേരിടുന്ന ഒരു പ്രധാന പ്രശ്‌നം നെറ്റ് വർക്കിന്റെ പ്രശ്‌നം തന്നെയാണ്. നമ്മുടെ സ്മാര്‍ട്ട് ഫോണ്‍ 4ജി ആണെങ്കില്‍ കൂടി ചില സമയത്ത് നെറ്റ്വര്‍ക്കിന്റെ വേഗത കുറയുന്നു. പല സ്ഥലങ്ങളിലും നമുക്ക് ശരിയായ രീതിയില്‍ ഇന്റര്‍നെറ്റ് സ്പീഡ് ലഭിക്കുകയില്ല.

എന്നാല്‍ ചിലപ്പോള്‍ ഫോണുകളില്‍ ഉള്ള പ്രശ്‌നം മൂലം നമുക്ക് ഇന്റര്‍നെറ്റ് നല്ലതുപോലെ കിട്ടിയെന്നു വരില്ല . നമ്മളുടെ സ്മാര്‍ട്ട് ഫോണുകളില്‍ തന്നെ ഇന്റര്‍നെറ്റ് സ്പീഡുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനു ഒരുപാടു ഓപ്ഷനുകള്‍ ഉണ്ട്. അത്തരത്തിലുളള ചില എളുപ്പവഴികള്‍ അറിഞ്ഞിരിക്കാം. ഇതിനായി നെറ്റ് ഒപ്ടിമൈസേര്‍ ആന്‍ഡ് ബൂസ്റ്റര്‍ പോലുളള സുരക്ഷിതമായ നെറ്റ് ബൂസ്റ്ററുകള്‍ പ്ലേ സ്റ്റോറുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

ഇത് ഒരു ഡിഎന്‍എസ്‌ സെര്‍വര്‍ മാത്രമാണ്. ഇതിന്റെ സഹായത്തോടെ ഒരുപരിധിവരെ ഇന്റര്‍നെറ്റ് സ്പീഡ് വര്‍ധിപ്പിക്കുവാന്‍ സാധിക്കുന്നു. അടുത്തതായി നമ്മളുടെ ഫോണുകളിലെ സെറ്റിങ്‌സില്‍ പോയി ഓട്ടോ സ്റ്റാര്‍ട്ട് എന്ന ഓപ്ഷന്‍ കണ്ടെത്തി അതില്‍ ആവശ്യമില്ലാത്ത ഒരുപാട് ആപ്ലികേഷനുകള്‍ക്ക് നല്‍കിയിരിക്കുന്ന പെര്‍മിഷനുകള്‍ എല്ലാം തന്നെ ഓഫ് ചെയ്യുക. ഇത് ഇന്റര്‍നെറ്റ് വേഗത കുറയുന്നതിനു ഒരു പ്രധാന കാരണമാണ്. എന്നാല്‍ ഇത് എല്ലാ സ്മാര്‍ട്ട് ഫോണുകളിലും വര്‍ക്ക് ആകണമെന്നില്ല.

Related Articles

Back to top button