Uncategorized

പുതുശ്ശേരി രാമചന്ദ്രൻ കമ്മ്യൂണിസ്റ്റ്കാരനായ സാഹിത്യകാരൻ – അഡ്വ.ജി.ആർ. അനിൽ

“Manju”

തിരുവനന്തപുരം.പുതുശ്ശേരി രാമചന്ദ്രൻ കമ്മ്യൂണിസ്റ്റ്കാകാരനായ സാഹിത്യകാരനാണെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. യുവ കലാ സാഹിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പുതുശ്ശേരി രാമചന്ദ്രൻ അനുസ്‌മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൻെറ രാഷ്ട്രീയ വിശ്വാസങ്ങൾ മരണം വരെ ഉയർപ്പിടിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്ന് ജി.ആർ. അനിൽ പറഞ്ഞു. മഹാകവിയും ഭാഷാ പണ്ഡിതനും ഗവേഷകനും എന്ന നിലയ്ക്ക് അദ്ദേഹത്തിന് ഉചിതമായ സ്മാരകം നിർമ്മിക്കുവാൻ യുവകലാസാഹിതി  മുൻ കൈയ്യേടുക്കണമെന്നും ജി.ആർ. കൂട്ടിച്ചേർത്തു. അനുസ്മരണ സമ്മേളനത്തിൽ യുവ കലാ സാഹിതി ജില്ലാ പ്രസിഡന്റ് മഹേഷ് മാണിക്കം അദ്ധ്യക്ഷത വഹിച്ചു.
പ്രൊഫ.എസ്. സുന്ദരേശൻ അനുസ്മരണ പ്രഭാഷണം നടത്തി. പുതുശ്ശേരി രാമചന്ദ്രന്റെ മകൾ ഗീത.ആർ. പുതുശ്ശേരി അനുസ്മരണ യോഗത്തിൽ പങ്കെടുത്തു. കേരള സെക്രട്ടേറിയേറ്റ് സ്റ്റാഫ് അസോസിയേഷൻ ജനറൽ സെക്രട്ടറി സുധി കുമാർ.എസ്, ജോയിന്റ് കൗൺസിൽ സംസ്ഥാന ട്രഷറർ കെ.പി.ഗോപകുമാർ, യുവകലാസാഹിതി ജില്ലാ സെക്രട്ടറി അഡ്വ.സി.എ. നന്ദകുമാർ, വനിത കലാ സാഹിതി ജില്ലാ സെക്രട്ടറി കെ. ദേവകി എന്നിവർ സംസാരിച്ചു. അനുസ്മരണ യോഗത്തിന്റെ ഭാഗമായി നടന്ന കാവ്യാഞ്ജലി കാര്യവട്ടം ശ്രീകണ്ഠൻ നായർ ഉദ്ഘാടനം ചെയ്തു. കവയത്രി അൽഫോൺസജോയ് അദ്ധ്യക്ഷത വഹിച്ചു.

Related Articles

Back to top button