Uncategorized

തമിഴില്‍ തിളങ്ങാന്‍ പ്രാര്‍ഥന ഇന്ദ്രജിത്ത്

“Manju”

മലയാളത്തിനും ഹിന്ദിക്കും പിന്നാലെ തമിഴിലും പിന്നണി പാടാനൊരുങ്ങി ഇന്ദ്രജിത്ത്–പൂര്‍ണിമ ദമ്പതികളുടെ മകള്‍ പ്രാര്‍ഥന. തമിഴ് നടന്‍ വിശാലിന്റെ പ്രൊഡക്ഷന്‍ സംരഭമായ വിശാല്‍ ഫിലിം ഫാക്ടറി നിര്‍മിക്കുന്ന ചിത്രത്തിലാണ് പ്രാര്‍ഥന പാടുന്നത് എന്നാണ് സൂചന. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതസംവിധാനം.

മലയാളത്തിനു പിന്നാലെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരുന്നു പ്രാര്‍ഥന. ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ‘തായിഷ്’ എന്ന ചിത്രത്തിലെ ‘രേ ബാവ്‌രേ’ എന്ന ഗാനമാണ് പ്രാര്‍ഥന ആലപിച്ചത്. ഗോവിന്ദ് വസന്തയുടേതായിരുന്നു സംഗീതം. ഗോവിന്ദ് ആലാപനത്തിലും പങ്കു ചേര്‍ന്നിരുന്നു. ഹുസൈന്‍ ഹൈദ്രിയാണ് പാട്ടിനു വരികള്‍ കുറിച്ചത്.

മഞ്ജു വാരിയര്‍ നായികയായെത്തിയ ‘മോഹന്‍ലാല്‍’ എന്ന ചിത്രത്തിലെ ‘ലാലേട്ടാ’ എന്നു തുടങ്ങുന്ന ഗാനം പാടിയായിരുന്നു പ്രാര്‍ഥന മലയാള സിനിമാ പിന്നണിഗാനരംഗത്തേയ്ക്കു കടന്നു വന്നത്. ആദ്യ ഗാനത്തിലൂടെ തന്നെ ശ്രദ്ധേയയായ ഗായിക പിന്നീട് കുട്ടന്‍പിള്ളയുടെ ശിവരാത്രി, ഹെലന്‍ എന്നീ ചിത്രങ്ങള്‍ക്കു വേണ്ടിയും ഗാനങ്ങള്‍ ആലപിച്ചിരുന്നു.

Related Articles

Back to top button