Uncategorized

ഗാനമേളയ്ക്കിടെ യുവാവിന് ദാരുണാന്ത്യം, പലക തകര്‍ന്ന് കിണറ്റില്‍ വീണാണ് അന്ത്യം.

“Manju”

 

നേമം (തിരുവനന്തപുരം) : ക്ഷേത്രത്തില്‍ ഉത്സവത്തിന്റെ ഭാഗമായി നടന്ന ഗാനമേളയ്ക്കിടെയാണ് സംഭവം. നേമം പൊന്നുമംഗലം സ്കൂളിന് സമീപം ശങ്കര്‍ നഗറില്‍ പ്രേംകുമാര്‍ ലത ദമ്പതികളുടെ മകന്‍ ജിത്തു എന്നു വിളിക്കുന്ന ഇന്ദ്രജിത്ത് (23) ആണ് ദാരുണമായി മരണപ്പെട്ടത്. ജിത്തുവിനെ രക്ഷിക്കാനായി കിണറ്റിലിറങ്ങിയ അഖില്‍ (30) നെ ഗുരുതരപരിക്കുകളോടെ ശാന്തിവിള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗാനമേള നടക്കുമ്പോള്‍ സമീപത്തുള്ള കിണറിന് മുകളില്‍ പലകയിട്ട് ഇരിക്കുകയായിരുന്ന യുവാക്കള്‍ എഴുന്നേറ്റ് നിന്ന് ‍ഡാന്‍സ് ചെയ്യുകയായിരുന്നു. പലക ഒടിയുന്നതറിഞ്ഞ് കൂടെയുള്ളവര്‍ ചാടിമാറിയെങ്കിലും ജിത്തുവിന് ചാടിരക്ഷപ്പെടാന്‍ കഴിഞ്ഞില്ല. ചൊവ്വാഴ്ച മേലാങ്കോട് മുത്തുമാരിയമ്മന്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ രാത്രി 11.30 ഓടെയായിരുന്നു സംഭവം. ഗാനമേളയിലെ ജനത്തിരക്ക് മുഖാന്തിരം സമീപപ്രദേശത്തെ പുരയിടത്തിലും ആളുകള്‍ ഇടംപിടിച്ചിരുന്നു. ഈ സ്ഥലത്തെ കിണറ്റിന് മുകളിലാണ് ഇവര്‍ നിന്നിരുന്നത്. ചെങ്കല്‍ചൂളയില്‍ നിന്നും അഗ്നിരക്ഷാ സേനയെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Related Articles

Back to top button