IndiaLatest

കര്‍ഷക സമരം ഒത്തുതീര്‍പ്പാക്കണമെന്ന് ആര്‍എസ്‌എസ്

“Manju”

കർഷക സമരം ഒത്തുതീർപ്പാക്കണമെന്ന് ആർഎസ്എസ്; സമരം നീണ്ടു പോകുന്നത്  രാജ്യത്തിന് നല്ലതല്ല | suresh joshi rss on farmers protest

ശ്രീജ.എസ്

കര്‍ഷക സമരം ഒത്തുതീര്‍പ്പാക്കണമെന്ന് ആര്‍എസ്‌എസ് . പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകരുമായി കേന്ദ്രസര്‍ക്കാരിന്റെ പത്താം വട്ട ചര്‍ച്ച ഇന്ന് നടക്കാനിരിക്കെയാണ് ആര്‍എസ്‌എസ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. സമരം നീണ്ടു പോകുന്നത് രാജ്യത്തിന് നല്ലതല്ല. കൂടുതല്‍ എന്തു ചെയ്യാനാവുമെന്ന് സര്‍ക്കാര്‍ ആലോചിക്കണം. നിയമം പിന്‍വലിച്ചാലേ സമരം തീരു എന്ന പിടിവാശിയും പാടില്ലെന്ന് ആര്‍എസ്‌എസ് ജനറല്‍ സെക്രട്ടറി സുരേഷ് ജോഷി വ്യക്തമാക്കി.

അതേസമയം കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടനകളുമായുള്ള പത്താംവട്ട ചര്‍ച്ച ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ടിന് ഡല്‍ഹിയിലെ വിഗ്യാന്‍ ഭവനിലാണ് ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലി തടയണമെന്ന ഡല്‍ഹി പൊലീസിന്റെ ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് കര്‍ഷക സംഘടനകള്‍ പറയുമ്ബോള്‍ ഭേദഗതിയെ കുറിച്ച്‌ മാത്രം ചര്‍ച്ചയാകാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിക്കുന്നത്. ഈ നിലപാടുകളില്‍ ഇരുപക്ഷവും ഉറച്ചുനിന്നാല്‍ പ്രശ്‌നപരിഹാരം അകലെയാകും.

Related Articles

Back to top button