Uncategorized

സമാധാന നൊബേലിന് മോദി പരിഗണനയിൽ

“Manju”

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. നൊബേല്‍ സമ്മാന കമ്മിറ്റി ഡെപ്യൂട്ടി ലീഡര്‍ അസ്​ലേ തോജെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തല്‍. മോദിയുടെ ഭരണനയങ്ങള്‍ രാജ്യത്തെ സമ്പന്നവും ശക്തവുമാക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മോദി വളരെ വിശ്വസ്തനായ നേതാവാണ്. അദ്ദേഹത്തിന് യുദ്ധങ്ങള്‍ അവസാനിപ്പിച്ച് സമാധാനം സ്ഥാപിക്കാന്‍ സാധിക്കും. അസ്​ലേ പറഞ്ഞു. റഷ്യയുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതില്‍ ഇന്ത്യ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നുണ്ട്. രാജ്യത്തിന്റെ വികസനത്തിന് മാത്രമല്ല മറിച്ച് ലോകമെമ്പാടുമുള്ള പ്രധാനപ്പെട്ട കാര്യങ്ങളില്‍ അദ്ദേഹം പങ്കെടുക്കുന്നുണ്ടെന്നും അസ്​ലേ കൂട്ടിച്ചേര്‍ത്തു.

 

Related Articles

Back to top button