Uncategorized

കാറിന്റെ ടയര്‍ പൊട്ടി ലോറിയില്‍ ഇടിച്ചു കയറി; തമിഴ്നാട്ടില്‍ രണ്ട് മലയാളികള്‍ മരിച്ചു

“Manju”

 

ചെന്നൈ: തമിഴ്നാട്ടില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. തേനിയിലാണ് അപകടം. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം. കാര്‍ ലോറിയില്‍ ഇടിച്ചാണ് അപകടമുണ്ടായത്. കാറിന്റെ ടയര്‍ പൊട്ടി ലോറിയില്‍ ഇടിച്ചു കയറുകയായിരുന്നു.

മരിച്ച രണ്ട് പേര്‍ കോട്ടയം ജില്ലക്കാരാണെന്ന് സൂചനകളുണ്ട്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവ സ്ഥലത്തു വച്ച്‌ തന്നെ ഇരുവരും മരിച്ചു. ഗുരുതര പരിക്കേറ്റ് അത്യാസന്ന നിലയിലായ ആളെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

കോട്ടയം സ്വദേശികള്‍ സഞ്ചരിച്ച കാര്‍ തേനിയിലേക്ക് പോകുകയായിരുന്നു. കര്‍ണാടക രജിസ്ട്രേഷനിലുള്ള ലോറി കോയമ്ബത്തൂരില്‍ നിന്ന് തേനിയിലേക്ക് തന്നെ വരികയായിരുന്നു. സംഭവത്തില്‍ അല്ലിനഗരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button