Uncategorized

ഫ്ലിപ്കാര്‍ട്ടില്‍ ബിഗ് ബാംഗ് സെയില്‍ ആരംഭിക്കുന്നു

“Manju”

ഫ്ലിപ്കാര്‍ട്ടില്‍ ഈ വര്‍ഷത്തെ ബിഗ് ബാംഗ് സെയില്‍ പ്രഖ്യാപിച്ചു. ഓഫര്‍ ഓണ്‍ എവരി ഡീല്‍ എന്നാണ് വില്‍പ്പനയുടെ ടാഗ്‌ലൈന്‍. വില്‍പ്പനയില്‍, ഫ്ലിപ്കാര്‍ട്ട് പേ ലേറ്റര്‍ വഴി തല്‍ക്ഷണ ക്രെഡിറ്റില്‍ 1,000 രൂപയുടെ ഗിഫ്റ്റ് കാര്‍ഡ് ലഭിക്കും. പതിവുപോലെ, ഫ്ലിപ്കാര്‍ട്ട് പ്ലസ് അംഗങ്ങള്‍ക്ക് ഈ വില്‍പ്പനയിലേക്കും നേരത്തെ പ്രവേശനം ലഭിക്കും. അതായത്, പ്ലസ് അംഗങ്ങള്‍ക്ക് വില്‍പ്പനയുടെ ആനുകൂല്യം ഒരു ദിവസം മുമ്പ് ലഭിക്കും. സെല്ലില്‍ ഇലക്‌ട്രോണിക് ഇനങ്ങള്‍ക്ക് 80% വരെ കിഴിവ് നല്‍കുന്നുണ്ട്. 999 രൂപ പ്രാരംഭ വിലയില്‍ ഉപഭോക്താക്കള്‍ക്ക് വില്‍പ്പനയിലെ മികച്ച സൗണ്ട്ബാറുകള്‍ വീട്ടിലെത്തിക്കാനാകും. ഇതിന് പുറമെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ലാപ്‌ടോപ്പ് 15,990 രൂപ പ്രാരംഭ വിലയില്‍ ലഭ്യമാക്കുന്നു.

ഉപഭോക്താക്കള്‍ക്ക് 1,299 രൂപയില്‍ ആരംഭിക്കുന്ന മുന്‍നിര ബ്രാന്‍ഡഡ് സ്മാര്‍ട്ട് വാച്ചുകളും 599 രൂപയില്‍ ആരംഭിക്കുന്ന മികച്ച വില്‍പ്പനയുള്ള ഇയര്‍ബഡുകളും വീട്ടിലെത്തിക്കാം. മികച്ച വില്‍പ്പനയുള്ള സ്മാര്‍ട്ട് ടിവികള്‍ ബിഗ് സേവിംഗ് ഡേയ്‌സ് സെയിലില്‍ 65% വരെ കിഴിവില്‍ ലഭ്യമാക്കുന്നു. കൂടാതെ, ഉപഭോക്താക്കള്‍ക്ക് 55% വരെ വിലക്കുറവില്‍ ഫ്രിഡ്ജുകള്‍ വാങ്ങാം. വില്‍പ്പനയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന വാഷിംഗ് മെഷീന്‍ 55% വിലക്കിഴിവിലും അടുക്കള സാധനങ്ങള്‍ 299 രൂപ പ്രാരംഭ വിലയിലും വാങ്ങാമെന്നാണ് ബാനറില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്.

വില്‍പ്പനയില്‍ ഉപഭോക്താക്കള്‍ക്ക് അടുക്കള, ഹോം വിഭാഗത്തിലുള്ള ഇനങ്ങള്‍ വെറും 49 രൂപ പ്രാരംഭ വിലയില്‍ വീട്ടിലെത്തിക്കാം. ഗൃഹാലങ്കാരവും ലൈറ്റിംഗും ഇവിടെ നിന്ന് 99 രൂപ പ്രാരംഭ വിലയിലും, ബ്ലാങ്കറ്റുകള്‍, ബെഡ്‌ഷീറ്റുകള്‍ എന്നിവയ്ക്ക് 80% വരെ കിഴിവും അടുക്കള, ഡൈനിംഗ് ആക്‌സസറികള്‍ എന്നിവയ്ക്ക് 80% വരെ കിഴിവും ലഭിക്കും.

Related Articles

Back to top button