IndiaLatest

സമാധാനം പുനഃസ്ഥാപിക്കണം; ഇറാന്‍ പ്രസിഡന്റുമായി ചര്‍ച്ച നടത്തി മോദി

“Manju”

ഇസ്രയേല്‍ ഹമാസ് യുദ്ധ പശ്ചാത്തലത്തില്‍ ഇറാന്‍ പ്രസിഡന്റുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസിയുമായാണ് ഫോണിലൂടെയാണ് ചര്‍ച്ച നടത്തിയത്. എക്‌സിലൂടെ പ്രധാനമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.

ഭീകരാക്രമണത്തില്‍ സാധാരണക്കാര്‍ കൊല്ലപ്പെടുന്നത് ഏറെ ആശങ്കപ്പെടുത്തുന്നതാണെന്ന് മോദി പറഞ്ഞു. സമാധാനവും സുസ്ഥിരതയും എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നും സംഘര്‍ഷാവസ്ഥ ഒഴിവാക്കണമെന്നും ഇരു നേതാക്കളും ആവശ്യപ്പെട്ടു. മാനുഷിക സഹായം ലഭ്യമാക്കുന്നത് തുടരണമെന്നും ഇരുനേതാക്കളും ആവശ്യപ്പെട്ടു.

ഇന്ത്യഇറാന്‍ ഉഭയകക്ഷി സഹകരണത്തിലെ പുരോഗതിയും ഇരുനേതാക്കളും അവലോകനം ചെയ്തു. പ്രാദേശിക ബന്ധം മെച്ചപ്പെടുത്തുന്നതിന് ഇറാനിലെ ചാബഹാര്‍ തുറമുഖത്തിന് നല്‍കിയ ശ്രദ്ധയും മുന്‍ഗണനയും ഇരു നേതാക്കളും സ്വാഗതം ചെയ്തു.

Related Articles

Back to top button