IndiaLatest

ഇന്ത്യന്‍ പൗരന്മാരെ തിരികെ കൊണ്ടുവരാന്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ

“Manju”

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ കാവേരിയുടെ ഭാഗമായി സുഡാനില്‍ നിന്ന് ഒഴിപ്പിച്ച പൗരന്മാരെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാന്‍ സര്‍വ്വീസ് നടത്തുമെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. വാരാന്ത്യത്തില്‍ രണ്ട് വിമാനങ്ങള്‍ സര്‍വ്വീസ് നടത്തുമെന്ന് ഇന്‍ഡിഗോ പ്രസ്താവനയിലൂടെ അറിയിച്ചു. തുടര്‍ന്ന് ബെംഗളൂരുവിലേക്കും ഡല്‍ഹിയിലേക്കുമായി സര്‍വ്വീസ് നടക്കും.

പൗരന്മാരെ ജിദ്ദയില്‍ നിന്ന് ഡല്‍ഹിയിലേക്കും ബെംഗളൂരുവിലേക്കും എത്തിക്കാനായിട്ടാണ് ഇന്‍ഡിഗോ സര്‍വ്വീസ് നടത്തുക. ഈ സര്‍വ്വീസിലൂടെ ഏപ്രില്‍ 28, 30 തിയ്യതികളിലായി പൗരന്മാരെ തിരികെ എത്തിക്കും. കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ തിരിച്ചെത്തിക്കാന്‍ സര്‍ക്കാരിന്റെ നടപടികള്‍ക്ക് ഇന്‍ഡിഗോ പൂര്‍ണപിന്തുണ നല്‍കുന്നുവെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം സുഡാനില്‍നിന്ന് ഇന്ത്യയിലേക്ക് എത്തിയവരുടെ എണ്ണം ഇപ്പോള്‍ 1360 ആണ്.

Related Articles

Back to top button