IndiaLatest

സ്വാതന്ത്രദിനാഘോഷത്തില്‍ പങ്കെടുക്കുന്നവര്‍ ആഗസ്റ്റ് ഒന്ന് മുതല്‍ നിരീക്ഷണത്തില്‍ കഴിയണം

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: സ്വാതന്ത്രദിനാഘോഷത്തില്‍ പങ്കെടുക്കുന്നവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് നിര്‍ദേശം. ആഗസ്റ്റ് ഒന്ന് മുതല്‍ 14 വരെ നിരീക്ഷണത്തില്‍ പോകാനാണ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ചടങ്ങിനെത്തുന്നവര്‍ക്ക് പ്രധാനമന്ത്രിയുമായി നേരിട്ട് ബന്ധം ഉണ്ടാകാന്‍ സാദ്ധ്യതയുള്ളതിനാലാണ് നിര്‍ദേശം.

14 ദിവസമാണ് നിരീക്ഷണ കാലാവധി. ആരുമായും സമ്പര്‍ക്കമില്ലാതെ വേണം ഈ കാലയളവില്‍ കഴിയാന്‍. വീട്ടുകാരുമായി പോലും സമ്പര്‍ക്കം ഇല്ലാതെ ഒരു മുറിയില്‍ അടച്ചിരിക്കണം. എന്തെങ്കിലും ആവശ്യത്തിന് ഡോക്ടറെ കാണണമെങ്കില്‍ സര്‍ക്കാരിന്റെ സഞ്ജീവനി പദ്ധതിയിലൂടെ ടെലിഫോണ്‍ വഴി സേവനം തേടാം.

കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായാണ് മുന്‍കൂര്‍ നിരീക്ഷണം നിര്‍ബന്ധമാക്കിയതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചത്. ചെങ്കോട്ടയില്‍ നടക്കുന്ന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുള്‍പ്പെടെ നിരവധി പ്രമുഖ നേതാക്കളാണ് പങ്കെടുക്കുക. ഇവരുടെ കൂടി സുരക്ഷ മുന്‍നിര്‍ത്തിയാണ് നടപടി. കൊവിഡ് വ്യാപനം കണക്കിലെടുത്ത് സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി നടത്തുന്ന പരിപാടികള്‍ ഒഴിവാക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നേരത്തെ തന്നെ ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Related Articles

Back to top button