IndiaLatest

ക്ഷേത്ര നിര്‍മ്മാണത്തിന് ഒരു കോടി രൂപ നല്‍കി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം

“Manju”

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷത്ര നിര്‍മ്മാണത്തിനായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീര്‍ ഒരു കോടി രൂപ സംഭാവന നല്‍കി. എല്ലാ ഇന്ത്യക്കാരുടെയും സ്വപ്‌നമായ അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് തന്റെയും കുടുംബത്തിന്റെയും സംഭാവന കൈമാറിയെന്ന് ഗംബീര്‍ അറിയിച്ചു.’മഹത്തായ സരാമക്ഷേത്രം എല്ലാ ഇന്ത്യക്കാരുടെയും സ്വപ്‌നമാണ്. ദീര്‍ഘകാലമായുണ്ടായിരുന്ന പ്രശ്‌നങ്ങളെല്ലാം അവസാനിച്ചു. ഇത് ഐക്യത്തിനും സമാധാനത്തിനും വഴിയൊരുക്കും. ഈ യജ്ഞത്തില്‍ എന്റെയും കുടുംബത്തിന്റെയും ചെറിയ സംഭാവന നല്‍കുന്നു’ ഗംഭീര്‍ പറഞ്ഞു.

Related Articles

Back to top button