IndiaKeralaLatestThiruvananthapuram

ചൈനയുടെ കൂടുതല്‍ ആപ്പുകള്‍ നിരോധിക്കാനൊരുങ്ങി ഐ.ടി മന്ത്രാലയം; നാലോളം ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്തു

“Manju”

സിന്ധുമോള്‍ ആര്‍

ഡല്‍ഹി: ഇന്ത്യ – ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തതിനെ തുടര്‍ന്ന് 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെ കൂടുതല്‍ ചൈനീസ് ആപ്പുകള്‍ നിരോധിക്കുന്നതിന് നീക്കവുമായി ഇന്ത്യ. ഇലക്‌ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം ഇക്കാര്യം തീരുമാനിച്ചതായി മന്ത്രാലയുമായി അടുത്ത വൃത്തങ്ങളാണ് സൂചിപ്പിച്ചത്. ടിക് ടോക്, ഷെയര്‍ ഇറ്റ്, യുസി ബ്രൗസര്‍, ഹലോ, ക്ലബ് ഫാക്ടറി, വൈറസ് ക്ലീനര്‍, എക്സെന്‍ഡര്‍ തുടങ്ങിയ ആപ്പുകള്‍ ആണ് നേരത്തെ നിരോധിച്ചത്.

ഹലോ ലൈറ്റ്, ഷെയര്‍ ഇറ്റ് ലൈറ്റ്, ബിഗോ ലൈറ്റ്, വി എഫ് വൈ ലൈറ്റ് എന്നീ ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് സ്റ്റോറില്‍ നിന്നും നീക്കം ചെയ്തതായി അധികൃതര്‍ അറിയിച്ചു. ഗാല്‍വാന്‍ താഴ്വരയില്‍ ഇന്ത്യ – ചൈന സംഘര്‍ഷത്തെ തുടര്‍ന്ന് 20 ഇന്ത്യന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. ഇതിനെ തുടര്‍ന്നാണ് ജനപ്രിയ ആപ്പായ ടിക് ടോക് ഉള്‍പ്പെടെ 59 ആപ്ലിക്കേഷനുകള്‍ ഇന്ത്യയില്‍ നിരോധിച്ചത്

Related Articles

Back to top button