IndiaLatest

ബുള്ളറ്റ് ട്രെയിനിന് ജപ്പാന്‍ വായ്പ; നാലാം ഗഡുവിന് കരാര്‍

“Manju”

ന്യൂഡല്‍ഹി: മുംബയ്അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിന്‍ പദ്ധതിക്കായി ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോഓപ്പറേഷന്‍ ഏജന്‍സിയില്‍ (ജെ..സി.) നിന്നുള്ള നാലാം ഗഡു സഹായത്തിനുള്ള കരാറില്‍ ഇന്ത്യയും ജപ്പാനും ഒപ്പിട്ടു. 508 കിലോമീറ്റര്‍ റൂട്ടില്‍ മണിക്കൂറില്‍ 350 കി.മീ. വേഗത്തില്‍ സഞ്ചരിക്കുന്ന ബുള്ളറ്റ് ട്രെയിന്‍ പദ്ധതി 2026ഓടെ സര്‍വീസ് തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. 1,10,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയില്‍ 88,000 കോടി രൂപയാണ് ജപ്പാന്‍ വായ്പയായി നല്‍കുന്നത്. 0.1 ശതമാനം പലിശയില്‍ 50 വര്‍ഷത്തെ തിരിച്ചടവ് കാലാവധിയോടെയാണ് വായ്‌പ.

ഇന്ത്യ സന്ദര്‍ശിക്കുന്ന ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ള കൂടിക്കാഴ്‌ചയുടെ ഭാഗമായാണ് ഇന്നലെ കരാര്‍ ഒപ്പിട്ടത്. ഇന്ത്യയില്‍ ജപ്പാന്‍ ഭാഷാ പഠനം പ്രോത‌്‌സാഹിപ്പിക്കാനുള്ള സഹകരണ പദ്ധതിക്കുള്ള കരാറിലും ഇരു രാജ്യങ്ങളും ഒപ്പിട്ടു.

Related Articles

Back to top button