KeralaLatestThrissur

ഗുരുവായൂർ ദേവസ്വം ആനകോട്ടയിലെ “മുരളി ” എന്ന കൊമ്പൻ ചെരിഞ്ഞു

“Manju”

ഏതാനും വർഷങ്ങൾക്കുമുമ്പ് ആനയ്ക്ക് ക്ഷയരോഗബാധയുണ്ടെന്ന് കണ്ട് അതിനുള്ള ചികിത്സയിലായിരുന്നു. ഒന്നര മാസംമുമ്പ് മുതൽ ആന ക്ഷീണിതനായി കണ്ടതിനാൽ പ്രത്യേക പരിചരണത്തിലുമായിരുന്നു. ജൂലായ് മാസത്തിൽ നടത്തിയ സുഖചികിത്സയുടെ ഭാഗമായുള്ള മരുന്നുകളും പ്രത്യേകഭക്ഷണങ്ങളും ആനതറിയിൽ എത്തിച്ചാണ് നൽകി വന്നത്. ഇന്നലെ ആനയക്ക് കിടപ്പിൽനിന്ന് എഴുന്നേൽക്കാൻ സാധിക്കുന്നില്ലെന്ന് കണ്ടപ്പാൾ ഗ്ലൂക്കോസ് നൽകി. ക്രെയിനിന്റെ സഹായത്തോടെ എഴുന്നേൽപ്പിക്കാൻ വേണ്ടി ക്രെയിൻ കൊണ്ടുവന്നെങ്കിലും ക്രെയിനിന്റെ സഹായമില്ലാതെതന്നെ സ്വയമേ എഴുന്നേറ്റു നിൽക്കുകയായിരുന്നു. ഇന്നലെ രാത്രി വീണ്ടും കിടന്ന ആന കൂടുതൽ ക്ഷീണിതനാണെന്ന് കണ്ടതിനെതുടർന്ന് ദേവസ്വം വെറ്ററിനറി ഡോക്ടർമാർ വിദഗ്ധചികിത്സ നൽകിവരവെ ഇന്നലെ രാത്രി 7.10നാണ് ആന ചെരിഞ്ഞത്

ഗുരുവായൂർ പടിഞ്ഞാറെ നടയിലെ മുരളിലോഡ്ജ് ഉടമ വികെ.വേലപ്പൻ 18-6-1981 ൽ ഗുരുവായൂരപ്പന് മുമ്പാകെ നടയിരുത്തുമ്പോൾ നാലുവയസ്സുമാത്രം പ്രായമുള്ള കൂട്ടികുറുമ്പനായിരുന്നു മുരളി. മുരളിയുടെ വേർപാടോടെ ഗുരുവായൂരപ്പന്റെ ഗജസമ്പത്ത് 46 ആനകളായി കുറഞ്ഞു. ഇന്ന് രാവിലെ വനംവകുപ്പ്‌ ഉദ്യോഗസ്ഥർ ആനകോട്ടയിൽ വെച്ച് ഇൻക്വസ്റ്റ് തയ്യാറാക്കിയശേഷം ആനയുടെ ഭൗതികശരീരം കോടനാട്ടേക്ക് കൊണ്ടുപോയി പോസ്റ്റ്മോർട്ടത്തിന്ശേഷം അവിടെ സംസ്ക്കരിക്കും.

Related Articles

Back to top button