IndiaInternationalLatest

താലിബാന്‍ കാബൂള്‍ കവാടത്തിലെത്തി

“Manju”

കാബൂള്‍: താലിബാന്‍ തീവ്രവാദസേന ദിവസങ്ങള്‍ക്കുള്ളില്‍ അഫ്ഗാനിസ്താന്‍ പിടിച്ചടക്കുമെന്ന് ഉറപ്പായതോടെ പ്രസിഡന്റ് അഷറഫ് ഘാനി രാജിവയ്ക്കാന്‍ ഒരുങ്ങുന്നു. അധികാരം ഉപേക്ഷിച്ച്‌ കുടുംബസമേതം രാജ്യംവിടാനാണ് പ്രസിഡന്റിനെറ തീരുമാനം. തലസ്ഥാന നഗരമായ കാബൂളിന് തൊട്ടടുത്ത് വരെ താലിബാന്‍ എത്തിയതോടെയാണ് ഘാനി രാജ്യം വിടാനൊരുങ്ങുന്നത്.
കാബൂളില്‍ താലിബാന്റെ ഭാഗത്തുനിന്നുള്ള മാരകമായ ആക്രമണം ഒഴിവാക്കുന്നതിനാണ് ‘അടിയന്തരമായി വെടിനിര്‍ത്തല്‍’ കൊണ്ടുവരുന്നതിന് ഘാനി രാജിക്കൊരുങ്ങുന്നത്. ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുന്ന ഘാനി രാജി പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.
കുടുംബത്തോടൊപ്പം യൂറോപ്യന്‍ യൂണിയന് പുറത്തുള്ള ചില രാജ്യങ്ങളിലേക്കാണ് പോകാന്‍ സാധ്യതയെന്നും റിപ്പോര്‍ട്ടി പറയുന്നു. എന്നാല്‍ ഇതേക്കുറിച്ച്‌ പ്രതികരിച്ച്‌ ഫസ്റ്റ് വൈസ് പ്രസിഡന്റ് അമറുള്ള സലേ തയ്യാറായില്ല.
അതേസമയം, രാജ്യത്തെ സൈന്യത്തിന്റെ പുനര്‍വിന്യാസത്തിനാണ് പ്രഥമ പരിഗണനയെന്നും യുദ്ധം അവസാനിപ്പിക്കാന്‍ ഊര്‍ജിതമായ ചര്‍ച്ചകള്‍ നടക്കുകയാണെന്നുമാണ് അഫ്ഗാന്‍ പ്രസിഡന്റിന്റെ നിലപാട്.
കാബൂളിന് 50 കിലോമീറ്റര്‍ അടുത്തുവരെ താലിബാന്‍ എത്തി. കാബൂളിലുള്ള വിദേശ പൗരന്മാര്‍ക്കെതിരെ അതിരൂക്ഷമായ ആക്രമണം താലിബാന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് അമേരിക്ക അടക്കം ആശങ്കപ്പെടുന്നുണ്ട്.

Related Articles

Back to top button