International

ഭൂചലനത്തിൽ പാകിസ്താനിലും അഫ്ഗാനിസ്ഥാനിലുമായി ഒൻപത് മരണം

“Manju”

കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനത്തിൽ പാകിസ്താനിലും അഫ്ഗാനിസ്ഥാനിലുമായി ഒൻപത് മരണം. പാകിസ്താനിലെ ഖൈബർ പഖ്തുൻഖ്വാ പ്രവിശ്യയിലെ സ്വാത് താഴ് വരയിൽ 100 അധികം പേരൈ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. നിരവധി വീടുകൾ തകർന്നതായുളളതായും അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അഫ്ഗാനിസ്ഥാനിൽ തജിക്കിസ്ഥാനുമായി ചേർന്ന അതിർത്തി മേഖലയിലാണ് ഭൂകമ്പം അനുഭവപ്പെട്ടിരിക്കുന്നത്. ഇവിടെ നിന്നുള്ള കൂടുതൽ വിവരങ്ങൾ ഇവിടെ നിന്നും ലഭ്യമായിട്ടില്ല.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ജമ്മു കശ്മീർ, പഞ്ചാബ്, ഉത്തർപ്രദേശ്, ഹരിയാന, ന്യൂഡൽഹി എന്നിവിടങ്ങളിലാണ് ഭൂചനലമുണ്ടായത്. ഇതുവരെ ആളപായങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. വീട്ടിലെ ഗൃഹോപകരണങ്ങളും മറ്റും ചലിക്കുന്നതായുള്ള ദൃശ്യങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

അഫ്ഗാനിലെ ജും എന്ന പ്രദേശമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായി യുഎസ് ജിയോളജിക്കൽ സർവേ അറിയിക്കുന്നത്. 6.6 തീവ്രതയാണ് റിക്ടർ സ്‌കെയിലിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

 

Related Articles

Back to top button