IndiaLatest

സംസ്ഥാനത്ത് പുനരുപയോഗ ഊര്‍ജ്ജ സ്ഥാപിതശേഷി ഉയരുന്നു

“Manju”

സംസ്ഥാനത്ത് പുനരുപയോഗ ഊര്‍ജ്ജം അതിവേഗം മുന്നേറുന്നതായി റിപ്പോര്‍ട്ട്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, സംസ്ഥാനത്തിന്റെ പുനരുപയോഗ ഊര്‍ജ്ജ സ്ഥാപിതശേഷി 1,000 മെഗാവാട്ടാണ് പിന്നിട്ടിരിക്കുന്നത്. സൗരോര്‍ജ്ജം, കാറ്റില്‍ നിന്നുള്ള വൈദ്യുതി, ചെറുകിട ജലവൈദ്യുത പദ്ധതികള്‍ തുടങ്ങിയവയാണ് പ്രധാന പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകള്‍. ഇവയില്‍ നിന്നുള്ള ഊര്‍ജ്ജമാണ് 1,028 മെഗാവാട്ട് എന്ന സ്ഥാപിതശേഷി കൈവരിച്ചിരിക്കുന്നത്.

സൗരോര്‍ജത്തില്‍ നിന്ന് 775 മെഗാവാട്ടും, കാറ്റാടി യന്ത്രങ്ങളില്‍ നിന്ന് 70 മെഗാവാട്ടും, ജലവൈദ്യുത നിലയങ്ങളില്‍ നിന്ന് 203 മെഗാവാട്ടുമാണ് ഉല്‍പ്പാദനശേഷി കൈവരിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പാരമ്പര്യേതര ഊര്‍ജ്ജ രംഗത്ത് വലിയ മുന്നേറ്റമാണ് സംസ്ഥാനം കാഴ്ചവെച്ചത്. രണ്ട് വര്‍ഷത്തിനിടയില്‍ സൗരോര്‍ജ്ജം, ചെറുകിട ജലവൈദ്യുത പദ്ധതികള്‍ എന്നിവയില്‍ നിന്ന് യഥാക്രമം 451 മെഗാവാട്ട്, 38 മെഗാവാട്ട് ഉല്‍പ്പാദനശേഷി കൈവരിച്ചിട്ടുണ്ട്. അതേസമയം, കാറ്റാടി നിലയങ്ങളില്‍ നിന്ന് 20 മെഗാവാട്ടിന്റെ പദ്ധതി നിര്‍മ്മാണ പ്രവര്‍ത്തനം അന്തിമ ഘട്ടത്തിലാണ്.

Related Articles

Back to top button