IndiaLatest

മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാറില്‍വീണ്ടും ഷട്ടറുകള്‍ തുറന്ന് തമിഴ്നാട്

“Manju”

മുല്ലപ്പെരിയാര്‍: മുല്ലപ്പെരിയാര്‍ ഡാമില്‍ രാത്രിയില്‍ വീണ്ടും ഷട്ടറുകള്‍ തുറന്നു. ഇപ്പോള്‍ എട്ട് ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. 5600ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്.
രാത്രിയില്‍ നാല് ഷട്ടറുകള്‍ 60 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി 4000ഘനയടി വെള്ളം തുറന്നുവിടുന്നുണ്ടായിരുന്നു. തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് വീണ്ടും കൂട്ടിയതോടെ പെരിയാര്‍ തീരത്ത് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ രണ്ട് തവണയായി തമിഴഅനാട് രാത്രിയില്‍‌ ഷട്ടറുകള്‍ തുറക്കുന്നത് പതിവാക്കിയിരിക്കുകയാണ്. രാത്രിയില്‍ ഷട്ടറുകള്‍ തുറക്കരുതെന്ന കേരളത്തിന്റെ ആവശ്യം കാറ്റില്‍ പറത്തിയാണ് തമിഴ്നാടിന്റെ ഈ പ്രവൃത്തി. ഇതേ ആവശ്യം ഉന്നയിച്ച്‌ കേരളത്തിന്റെ മിഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കത്തും നല്‍കിയിരുന്നു.

Related Articles

Back to top button