KeralaLatest

ശാന്തിഗിരി ആശ്രമം തങ്ങാലൂര്‍ ബ്രാഞ്ചില്‍ പ്രതിഷ്ഠാവാര്‍ഷികം 28 ന്

“Manju”
തങ്ങാളൂരിലെ ശാന്തിഗിരി ആശ്രമം ബ്രാഞ്ച് (ഫയൽ ചിത്രം)

മുളങ്കുന്നത്തുകാവ്: തങ്ങാ‍ാലൂരിലെ ശാന്തിഗിരി ആശ്രമത്തില്‍ അഞ്ചാമത് പ്രതിഷ്ഠാവാര്‍ഷികാഘോഷങ്ങള്‍ എപ്രില്‍ 28 ന് വെളളിയാഴ്ച നടക്കും. രാവിലെ 5 മണിയുടെ ആരാധനയോടെ പ്രാര്‍ത്ഥനാചടങ്ങുകള്‍ക്ക് തുടക്കമാകും. 6 ന് ധ്വജം ഉയര്‍ത്തല്‍, 9 മണിക്ക് ആരാധന എന്നിവ നടക്കും. 10.30ന് നടക്കുന്ന പ്രതിഷ്ഠാ വാര്‍ഷികം സമ്മേളനം സേവ്യര്‍ ചിറ്റിലപ്പിളളി എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി വിശിഷ്ട സാന്നിദ്ധ്യമാകും.

അവനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ശങ്കുണ്ണി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സ്വാമി നന്ദാത്മജാനന്ദ, ഉസ്താദ് അബ്ദുള്‍ അസ്സീസ് നിസാമി, ഫാദര്‍ ഡോ.തോമസ് എടക്കളത്തൂര്‍, ജനനി കല്പന ജ്ഞാന തപസ്വിനി, ബ്രഹ്മകുമാരി കൌസല്യ രാജയോഗ ടീച്ചര്‍, ജനനി ആദിത്യ ജ്ഞാന തപസ്വിനി, സ്വാമി മുക്തചിത്തന്‍ ജ്ഞാന തപസ്വി, അവണൂര്‍ ഗ്രാ‍മപഞ്ചായത്ത് മുന്‍ പ്രസിഡന്റ് രാജേന്ദ്രന്‍ അരങ്ങത്ത്, സി.പി.എം. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കൃഷ്ണകുമാര്‍.പി.കെ, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ രാധാകൃഷ്ണന്‍.എന്‍.കെ, ഗ്രാമപഞ്ചായത്തംഗങ്ങളായ ജിഷ പ്രദീപ്, ബിന്ദു സോമന്‍, ബിജെപി അവണൂർ പ്രസിഡന്റ് വിവേക്. വി.വി, ജില്ലാ പെന്‍ഷനേഴ്സ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി എ.രാമചന്ദ്രന്‍, റ്റി.ആര്‍. സത്യന്‍, എം.പി.സലീം, രാജന്‍ സി.എസ്, പി.സി.കൃഷ്ണദാസ്, ബിജി.എ.ആര്‍, വൈഷ്ണവ് ദാസ്, അമൃത.കെ.മുകുന്ദന്‍, ബിനോജ്.എം.ആര്‍ തുടങ്ങിയവര്‍‍ പങ്കെടുക്കും.

പൂരനഗരിയായ തൃശൂരില്‍ നിന്നും ഏതാനും കിലോമീറ്റര്‍ മാത്രം അകലത്തില്‍ സ്ഥിതി ചെയ്യുന്ന തങ്ങാലൂര്‍ ബ്രാഞ്ചാശ്രമത്തിലെ പ്രാര്‍ത്ഥനാലയം കേന്ദ്രാശ്രമത്തിലെ പ്രാര്‍ത്ഥനാലയത്തിന് സമാനമായിട്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. തികച്ചും പ്രകൃതിക്കിണങ്ങുന്ന തരത്തില്‍ മരങ്ങളുടെ ശീതളഛായയ്ക്ക് കീഴിലാണ് ഈ ആശ്രമം പണിതിരിക്കുന്നത്. 2018 ഏപ്രില്‍ 28 ന് ഗുരുസ്ഥാനീയ ശിഷ്യപൂജിത തീര്‍ത്ഥായാത്രവേളയിൽ പ്രതിഷ്ഠാകര്‍മ്മം നിർവഹിച്ചു. പ്രതിഷ്ഠാവാര്‍ഷികം ആഘോഷങ്ങളുടെ ഭാഗമായി 28 ന് രാവിലെ 9 മണി മുതല്‍ ഉച്ചയ്ക് 1 വരെ സൌജന്യ ആയൂര്‍വേദ- സിദ്ധ മെഡിക്കല്‍ ക്യാമ്പും ഉച്ചയ്ക്ക് 11.30 ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ നിര്‍ധനരായ രോഗികള്‍ക്ക് ഭക്ഷണവിതരണവും സംഘടിപ്പിച്ചിട്ടുണ്ടെന്ന് തങ്ങാലൂര്‍ ആശ്രമം മേധാവി സ്വാമി മുക്തചിത്തന്‍ ജ്ഞാന തപസ്വി അറിയിച്ചു.

Related Articles

Back to top button