KeralaLatest

കണ്ണൂരിൽ കൊവിഡ് ബാധിതൻ മരിച്ചു

“Manju”

കണ്ണൂരിൽ കൊറോണ ബാധിതൻ മരിച്ചു. മുഴപ്പിലങ്ങാട് സ്വദേശി ടികെ മാധവന്‍ (89) ആണ് മരിച്ചത്. കൊറോണ ബാധയ്‌ക്കൊപ്പം മറ്റ് രോഗങ്ങളും ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. ഒരിടവേളയ്‌ക്ക് ശേഷമാണ് കൊറോണ കേസുകൾ വർദ്ധിക്കുന്നത്. അതിനിടയിലാണ് വീണ്ടും മരണം റിപ്പോർട്ട് ചെയ്യുന്നത്.

കഴിഞ്ഞ ജൂണിന് ശേഷം ആദ്യമായാണ് കണ്ണൂരിൽ കൊവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നത്. കൊവിഡ് പ്രോട്ടോകോൾ അനുസരിച്ച് മൃതദേഹം പയ്യാമ്പലത്ത് സംസ്കരിച്ചു.

Related Articles

Back to top button