KeralaLatestThiruvananthapuram

അഭയ കേസ്; വി​ചാ​ര​ണ​ ​ത​ട​യാ​ന്‍​ ​വൈറസി​നെ​യും​ ​ക​രു​വാ​ക്കി

“Manju”

സിന്ധുമോൾ. ആർ

തി​രു​വ​ന​ന്ത​പു​രം​:​ ​അ​ഭ​യ​യു​ടെ​ ​കൊ​ല​പാ​ത​കം​ ​ആ​ത്മ​ഹ​ത്യ​യാ​ക്കാ​നു​ള്ള​ ​നീ​ക്ക​ങ്ങ​ള്‍​ ​സി.​ബി.​ഐ​ ​പൊ​ളി​ക്കു​ക​യും​ ​പ്ര​തി​ക​ള്‍​ ​അ​റ​സ്റ്റി​ലാ​വു​ക​യും​ ​ചെ​യ്ത​തോ​ടെ​ ​വി​ചാ​ര​ണ​ ​ത​ട​യാ​നും​ ​ശ​ക്ത​മാ​യ​ ​നീ​ക്കം​ ​ന​ട​ന്നി​രു​ന്നു.​ 2009​ ​ജൂ​ലാ​യ് 17​ന് ​സി.​ബി.​ഐ​ ​എ​റ​ണാ​കു​ളം​ ​ചീ​ഫ് ​ജു​ഡീ​ഷ്യ​ല്‍​ ​മ​ജി​സ്‌​ട്രേ​​​റ്റ് ​കോ​ട​തി​യി​ല്‍​ ​കു​​​റ്റ​പ​ത്രം​ ​ന​ല്‍​കി​യ​തി​നു​ ​പി​ന്നാ​ലെ,​ ​കു​​​റ്റ​വി​മു​ക്ത​രാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​പ്ര​തി​ക​ള്‍​ ​കോ​ട​തി​യി​ലെ​ത്തി.​വി​ടു​ത​ല്‍​ ​ഹ​ര്‍​ജി​യും​ ​ന​ല്‍​കി.​ന​ട​പ​ടി​ക​ള്‍​ ​ഒ​ന്‍​പ​ത് ​വ​ര്‍​ഷ​ത്തോ​ളം​ ​നീ​ണ്ടു​പോ​യി.
തി​രു​വ​ന​ന്ത​പു​രം​ ​സി.​ബി.​ഐ​ ​കോ​ട​തി​ 2018​ ​മാ​ര്‍​ച്ച്‌ 7​ ​നാ​ണ് ​ഒ​ന്നാം​ ​പ്ര​തി​ ​ഫാ.​തോ​മ​സ് ​കോ​ട്ടൂ​രി​ന്റെ​യും​ ​മൂ​ന്നാം​ ​പ്ര​തി​ ​സെ​ഫി​യു​ടെ​യും​ ​വി​ടു​ത​ല്‍​ ​ഹ​ര്‍​ജി​ ​ത​ള്ളി​യ​ത്.​ ​ര​ണ്ടാം​ ​പ്ര​തി​ ​ഫാ.​ജോ​സ് ​പൂ​തൃ​ക്ക​യി​ലി​നെ​ ​വെ​റു​തെ​ ​വി​ടു​ക​യും​ ​ചെ​യ്തു.​ ​അ​ദ്ദേ​ഹ​ത്തി​നെ​തി​രാ​യി​ ​നൈ​​​റ്റ് ​വാ​ച്ച്‌മാ​ന്‍​ ​ചെ​ല്ല​മ്മ​ ​ദാ​സ് ​ന​ല്‍​കി​യ​ ​മൊ​ഴി​യി​ല്‍​ ​തീ​യ​തി​ ​ഇ​ല്ലെ​ന്ന​ ​ന്യാ​യം​ ​ചൂ​ണ്ടി​കാ​ണി​ച്ചാ​ണ് ​വെ​റു​തെ​ ​വി​ട്ട​ത്.​ ​ഫാ.​പൂ​തൃ​ക്ക​യി​ല്‍​ ​രാ​ത്രി​ 11​ ​മ​ണി​ക്കു​ശേ​ഷം​ ​കോ​ണ്‍​വെ​ന്റി​ന്റെ​ ​മു​ന്നി​ല്‍​ ​സ്‌​കൂ​ട്ട​ര്‍​ ​വെ​ച്ച്‌ ​മ​തി​ല്‍​ ​ചാ​ടി​ക്ക​ട​ന്ന് ​കി​ണ​റി​ന്റെ​ ​ഭാ​ഗ​ത്തേ​ക്ക് ​പോ​കു​ന്ന​ത് ​ക​ണ്ടെ​ന്നും​ ​പു​ല​ര്‍​ച്ചെ​ 5​ ​മ​ണി​ക്ക് ​തി​രി​ച്ചു​ ​വ​രു​ന്ന​ത് ​ക​ണ്ടെ​ന്നു​മാ​യി​രു​ന്നു​ ​ചെ​ല്ല​മ്മ​ ​ദാ​സി​ന്റെ​ ​മൊ​ഴി.​ ​എ​ന്നാ​ല്‍​ ​തീ​യ​തി​ ​രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല.​ ​ചെ​ല്ല​മ്മ​ ​ദാ​സ് 2014​ ​ഫെ​ബ്രു​വ​രി​ 28​ന് ​മ​രി​ച്ച​തി​നാ​ല്‍​ ​വി​സ്ത​രി​ക്കാ​നു​മാ​യി​ല്ല.

വി​ചാ​ര​ണ​ ​നേ​രി​ട​ണ​മെ​ന്ന​ ​വി​ധി​ക്കെ​തി​രെ​ ​ന​ല്‍​കി​യ​ ​അ​പ്പീ​ല്‍​ ​സു​പ്രീം​ ​കോ​ട​തി​യും​ ​ത​ള്ളി. 2019​ ​ആ​ഗ​സ്​​റ്റ് 26​ന് ​വി​ചാ​ര​ണ​ ​ആ​രം​ഭി​ച്ചെ​ങ്കി​ലും​ ​വൈറസ് ​പ​ശ്ചാ​ത്ത​ല​ത്തി​ല്‍​ ​അ​തു​ ​നീ​ട്ടി​വെ​ക്കാ​നാ​യി​ ​അ​ടു​ത്ത​ ​ശ്ര​മം.​ ​ഹൈ​ക്കോ​ട​തി​ ​ആ​വ​ശ്യം​ ​നി​ര​സി​ച്ച​തോ​ടെ​ ​ഒ​ക്‌​ടോ​ബ​ര്‍​ 20​ ​മു​ത​ല്‍​ ​സി.​ബി.​ഐ​ ​കോ​ട​തി​യി​ല്‍​ ​വി​ചാ​ര​ണ​ ​പു​ന​രാ​രം​ഭി​ച്ചു.

Related Articles

Back to top button