IndiaLatest

ഹിമാലയത്തിലെ ശിലകള്‍ ഉപയോഗിക്കണം; ബിംലേന്ദ്ര നിധി

“Manju”

അയോദ്ധ്യയില്‍ പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന രാമക്ഷേത്രത്തിന് ഹിമാലയത്തില്‍ നിന്നുള്ള പാറകള്‍ എത്തിക്കണമെന്ന് ആവശ്യം. ക്ഷേത്രത്തിലെ രാമ വി​ഗ്രഹം പണി കഴിപ്പിക്കുന്നതിനാണ് പുരാതന ഹിമാലയന്‍ പാറകള്‍ ഉപയോ​ഗിക്കണമെന്ന് ഒരു സംഘം നിര്‍ദ്ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്. നേപ്പാള്‍ മുന്‍ ഉപപ്രധാനമന്ത്രിയും മുതിര്‍ന്ന നേപ്പാളി കോണ്‍​ഗ്രസ് നേതാവുമായ ബിംലേന്ദ്ര നിധിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ഓ​ഗസ്റ്റ് മാസം ആദ്യം അദ്ദേഹം അയോദ്ധ്യ സന്ദര്‍ശിച്ചിരുന്നു. പുരാതന പാറകള്‍ കൂടാതെ ലോഹമായ “ശിവ ധനുഷ്” ജനക്പൂരിലെ ജനങ്ങള്‍ അയോദ്ധ്യയ്‌ക്ക് സമര്‍പ്പിക്കണമെന്നും ബിംലേന്ദ്ര നിധി ആവശ്യപ്പെട്ടു.കാളി ഗന്ധകി നദി സന്ദര്‍ശിച്ചപ്പോള്‍ പ്രദേശത്ത് കാണപ്പെടുന്ന പുരാതന പാറകളുടെ തരങ്ങളെക്കുറിച്ച്‌ ഒരു സര്‍വേ നടത്തി. വിഗ്രഹ നിര്‍മ്മാണത്തിനായി പരിഗണിക്കാവുന്ന ഉയര്‍ന്ന ഗ്രേഡ് പാറകളെപ്പറ്റി വിയിരുത്തിയെന്നും ബിംലേന്ദ്ര നിധി പറഞ്ഞു.

Related Articles

Back to top button