KeralaLatest

എല്‍എച്ച്‌ബി കോച്ച്‌ ട്രെയിനുകള്‍ ചെങ്കോട്ട പാതയിലേക്കും

“Manju”

കൊല്ലം : ദീര്‍ഘദൂര ട്രെയിനുകളിലും വിനോദ സഞ്ചാര ട്രെയിനുകളിലും ഉപയോഗിക്കുന്ന അത്യാധുനിക ലിങ്ക് ഹോഫ്മാന്‍ ബുഷ് (എല്‍എച്ച്‌ബി) കോച്ചുകള്‍ ചെങ്കോട്ട പുനലൂര്‍ പാതയിലും ഓടിക്കാന്‍ സാധിക്കും. പരീക്ഷണ ഓട്ടത്തിലാണ് വിജയകരമെന്ന് തെളിഞ്ഞത്. ഇതോടെ അടുത്തമാസം ഐആര്‍സിടിസിയുടെ എല്‍എച്ച്‌ബി കോച്ചുകള്‍ ഘടിപ്പിച്ച ടൂറിസ്റ്റ് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് കൊച്ചുവേളിയില്‍ നിന്ന് പ്രയാഗ്രാജിലേക്ക് കൊല്ലംപുനലൂര്‍ചെങ്കോട്ട റെയില്‍വേ പാതയിലൂടെ കടന്നു പോകുന്നതിലുള്ള പരീക്ഷണമാണ് വിജയിച്ചിരിക്കുന്നത്.

മുന്നിലും പിന്നിലും ശക്തി കൂടിയ രണ്ട് എന്‍ജിനുകള്‍ ഘടിപ്പിച്ചുകൊണ്ടാണ് ഇന്നലെ പരീക്ഷണ ഓട്ടം നടത്തിയത്. തലസ്ഥാനത്ത് നിന്ന് 100 കീലോമീറ്ററോളം യാത്ര ലാഭിച്ചാണ് ചെന്നൈയില്‍ എത്താവുന്നതാണ്. ഇതോടെ കൊല്ലംചെങ്കോട്ട പാതയിലെ കൂടുതല്‍ ട്രെയിനുകള്‍ കടന്നു പോകുന്ന പാതകളുടെ പട്ടികയില്‍ ഈ റൂട്ടും ഇനിയുണ്ടാകും. എറണാകുളംവേളാങ്കണ്ണി റെഗുലര്‍ സര്‍വീസുകള്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഇതും പുതിയ കോച്ചുകള്‍ ഉപയോഗിച്ചാകും യാത്ര നടത്തുക. എല്‍എച്ച്‌ബി കോച്ചുകളില്‍ സീറ്റുകളുടെ എണ്ണം കൂടുതലാണ്.

ജര്‍മ്മന്‍ സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കിയാണ് കോച്ചുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. എല്‍എച്ച്‌ബി കോച്ചുകളില്‍ നിരവധി സുരക്ഷ സംവിധാനങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇതിലൂടെ ട്രെയിന്‍ പാളം തെറ്റിയതിന് ശേഷം ഒരു കോച്ച്‌ മറ്റൊന്നിന് മുകളില്‍ മറിഞ്ഞ് വീഴുന്നത് തടയും. സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ കൊണ്ട് നിര്‍മിച്ച എല്‍എച്ച്‌ബി കോച്ചുകള്‍ക്ക് സുരക്ഷസംവിധാനങ്ങളും ഏറെയാണ്.

Related Articles

Back to top button