InternationalLatest

കോവിഡിന്റെ മാറി മാറി വരുന്ന വകഭേദങ്ങള്‍ ;മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ദ്ധര്‍

“Manju”

കാലിഫോര്‍ണിയ : ലോകം ഇപ്പോള്‍ ഒമിക്രോണ്‍ വകഭേദത്തിന്റെ പിടിയിലാണ്. ഓരോ ഘട്ടത്തിലും പുതിയ കൊറോണ വൈറസ് വകഭേദങ്ങള്‍ ഉണ്ടാകുകയാണ്. കോവിഡ് വ്യാപനം കുറഞ്ഞ് സാധാരണനിലയിലേക്ക് പോകാന്‍ തുടങ്ങുമ്പോഴാണ് പുതിയ വകഭേദങ്ങള്‍ ഉണ്ടാകുന്നത്. ഈ മഹാമാരി എന്ന് അവസാനിക്കും എന്ന ചോദ്യത്തിന് ഇപ്പോള്‍ ഉത്തരമില്ല. വൈറസ് നമുക്കൊപ്പം എല്ലായ്പ്പോഴും ഉണ്ടാവും, വൈറസിനൊപ്പം ജീവിക്കാന്‍ പഠിക്കണമെന്നാണ് വിദഗ്ധര്‍ ആവര്‍ത്തിച്ച്‌ പറയുന്നത്.

പുതിയ വകഭേദം ഒരു മുന്നറിയിപ്പാണെന്ന് യേല്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ വിദഗ്ധനായ ആല്‍ബര്‍ട്ട് കോ പറയുന്നു. കോവിഡ് കാലം തീരുന്നതിനെ കുറിച്ച്‌ ഗൗരവത്തോടെ കാണാത്ത പക്ഷം ഇത് തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.’ കോവിഡ് കാലങ്ങളോളം നമ്മുടെ ഒപ്പം ഉണ്ടാകും. കോവിഡിനെ പൂര്‍ണമായി തുടച്ചുനീക്കാന്‍ സാധിക്കില്ല. കോവിഡിനെ പ്രതിരോധിച്ച്‌ മുന്നോട്ടുപോകാനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കേണ്ടതുണ്ട്’, അദ്ദേഹം പറഞ്ഞു.

കൂടുതല്‍ രാജ്യങ്ങള്‍ കോവിഡിനെ പ്രതിരോധിക്കുന്നതില്‍ വിജയിച്ചാല്‍, കുറഞ്ഞപക്ഷം മരണവും ആശുപത്രിവാസവും തടഞ്ഞുനിര്‍ത്താന്‍ സാധിച്ചാല്‍ മഹാമാരി അവസാനിച്ചതായി പ്രഖ്യാപിക്കുന്നതിനെ കുറിച്ച്‌ ലോകാരോഗ്യസംഘടന ചിന്തിച്ചു തുടങ്ങും. എന്നാല്‍ ഇത് എപ്പോഴാണെന്നതിന് വ്യക്തതയില്ല.

Related Articles

Back to top button