IndiaLatest

‘നേതാജിയുടെ ധീരതയും ത്യാഗവും ഇന്ത്യന്‍ തലമുറകളെ പ്രചോദിപ്പിക്കും’

“Manju”

കൊല്‍ക്കത്ത: ഇന്ത്യന്‍ സ്വാതന്ത്ര്യസമരസേനാനി നേതാജി സുഭാഷ് ചന്ദ്രബോസിന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച്‌ രാഷ്‌ട്രപതി ദ്രൗപദി മുര്‍മു. ദ്വിദിന സന്ദര്‍ശനത്തിനോടനുബന്ധിച്ച്‌ പശ്ചിമ ബംഗാളില്‍ എത്തിയതായിരുന്നു ദ്രൗപദി മുര്‍മു. നേതാജിയുടെ വസതിയും ദ്രൗപദി മുര്‍മു സന്ദര്‍ശിച്ചു. ഗവര്‍ണര്‍ സി.വി. ആനന്ദബോസും രാഷ്‌ട്രപതിക്കൊപ്പം ഉണ്ടായിരുന്നു.

നേതാജി ഭവന്‍ സന്ദര്‍ശിച്ച്‌ നമ്മുടെ സ്വാതന്ത്ര്യ സമരത്തിലെ ഏറ്റവും മഹത്തായ വ്യക്തിത്വത്തിന് പുഷ്പാഞ്ജലി അര്‍പ്പിച്ചുകൊണ്ടാണ് പശ്ചിമ ബംഗാള്‍ സന്ദര്‍ശനം ആരംഭിച്ചത്. നേതാജിയുടെ ധീരതയും ത്യാഗവും ഇന്ത്യന്‍ തലമുറകളെ പ്രചോദിപ്പിക്കും‘- രാഷ്‌ട്രപതി ട്വീറ്റ് ചെയ്തു.

രാഷ്‌ട്രപതി രവീന്ദ്രനാഥ ടാഗോറിന്റെ വീടും സന്ദര്‍ശിച്ചു. അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. ശേഷം കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച പൗര സ്വീകരണത്തില്‍ രാഷ്‌ട്രപതി പങ്കെടുത്തു. കൊല്‍ക്കത്തയിലെ രാജ്ഭവനില്‍ പശ്ചിമ ബംഗാളിലെ വനവാസി വിഭാഗങ്ങളുമായി മുര്‍മു സംവദിച്ചു.

കഴിഞ്ഞദിവസമാണ് 2 ദിവസത്തെ പശ്ചിമ ബംഗാള്‍ സന്ദര്‍ശനത്തിനായി രാഷ്‌ട്രപതി ദ്രൗപദി മുര്‍മു കൊല്‍ക്കത്തയിലെത്തിയത്. മുഖ്യമന്ത്രി മമത ബാനര്‍ജിയും സംസ്ഥാന ഗവര്‍ണര്‍ സി.വി. ആനന്ദബോസും നഗരവികസനവകുപ്പ് മന്ത്രി ഫിര്‍ഹാദ് ഹക്കിമും ചേര്‍ന്ന് രാഷ്‌ട്രപതിയെ സ്വീകരിച്ചു. രാഷ്‌ട്രപതിയായതിന് ശേഷം ദ്രൗപദി മുര്‍മു നടത്തുന്ന ആദ്യ പശ്ചിമ ബംഗാള്‍ സന്ദര്‍ശനമാണിത്

ഇന്ന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു ബേലൂര്‍ മഠം സന്ദര്‍ശിക്കും. കൊല്‍ക്കത്തയിലെ യുകോ ബാങ്ക് 80 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷത്തിലും വിശ്വഭാരതിയുടെ വാര്‍ഷിക സമ്മേളനത്തിലും പങ്കെടുക്കും. തുടര്‍ന്ന് രാഷ്‌ട്രപതി ശാന്തിനികേതന്‍ സന്ദര്‍ശിക്കും.

 

Related Articles

Back to top button