IndiaLatest

ലോകകപ്പിന് താരങ്ങളെ വിട്ടുനല്‍കുന്ന ക്ലബുകള്‍ക്കുള്ള തുക ഉയര്‍ത്തി ഫിഫ

“Manju”

ലോകകപ്പ് കളിക്കാന്‍ ദേശീയ ടീമുകള്‍ക്ക് താരങ്ങളെ വിട്ടുനല്‍കുന്ന ക്ലബുകള്‍ക്ക് നല്‍കുന്ന തുകയില്‍ റെക്കോഡ് വര്‍ധന. ഫിഫയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഖത്തര്‍ ലോകകപ്പ് വരെയും നല്‍കി വന്ന തുക 70 ശതമാനം ഉയര്‍ത്തി 2026, 2030 ലോകകപ്പുകളില്‍ 35.5 കോടി ഡോളര്‍ (2,918 കോടി രൂപ) വീതം നല്‍കാനാണ് തീരുമാനം. ഫിഫയും യൂറോപ്യന്‍ ക്ലബ്സ് അസോസിയേഷനും തമ്മില്‍ പുതുതായി ഒപ്പുവെച്ച ധാരണപത്ര പ്രകാരമാണ് നിലവിലെ വര്‍ധന.

യുഎസ്, കാനഡ, മെക്സിക്കോ രാജ്യങ്ങള്‍ സംയുക്തമായാണ് 2026ലെ ലോകകപ്പ് സംഘടിപ്പിക്കുന്നത്. ഇവിടങ്ങളില്‍ വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച്‌ എത്തുന്ന താരങ്ങളുള്‍പ്പെട്ട ക്ലബുകള്‍ക്കാണ് തുക ലഭിക്കുക.

അടുത്ത ക്ലബ് ലോകകപ്പില്‍ യൂറോപില്‍നിന്ന് 12 അടക്കം മൊത്തം 32 ടീമുകള്‍ കളിക്കാനും തീരുമാനമായിട്ടുണ്ട്. 2025 മുതലാകും ഇത് നടപ്പാക്കുക. കൂടുതല്‍ വിശദാംശങ്ങള്‍ വരും ദിവസങ്ങളില്‍ തീരുമാനമാകും. എന്നാല്‍ ഈ പുതിയ മാറ്റങ്ങളുമായി ഫിഫ എത്തിയതില്‍ എതിര്‍പ്പറിയിച്ചുകൊണ്ട് മുന്‍നിര ക്ലബുകള്‍ മുന്നോട്ടുവന്നിട്ടുണ്ട്. യൂറോപ്യന്‍ സൂപ്പര്‍ ലീഗ് പദ്ധതിയുമായി നേരത്തെ മുന്നോട്ടുപോയിരുന്ന യുവന്റസ്, റയല്‍ മഡ്രിഡ്, ബാഴ്സലോണ ടീമുകളാണ് എതിര്‍പ്പിന്റെ സ്വരവുമായി രംഗത്തുള്ളത്.

 

 

Related Articles

Back to top button