KeralaLatest

ഷിഗെല്ല വ്യാപനം; പ്രതിരോധ നടപടികള്‍ കര്‍ശനമാക്കി ആരോഗ്യവകുപ്പ്‌

“Manju”

കാസര്‍കോട്: ഷിഗെല്ല സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ പ്രതിരോധ നടപടികള്‍ കര്‍ശനമാക്കി ആരോഗ്യവകുപ്പ്. ഷവര്‍മയില്‍ നിന്നുണ്ടായ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന നാലു പേരിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്.

സമീപത്തെ കിണറുകളിലെ വെള്ളം ശുചീകരിക്കുന്നതടക്കമുള്ള നടപടികളിലേക്കാണ് ആരോഗ്യവകുപ്പ് കടന്നിരിക്കുന്നത്. സാധാരണഗതിയില്‍ രണ്ട് മുതല്‍ ഒരാഴ്ചവരെ രോഗലക്ഷങ്ങള്‍ പ്രകടമാകാറുണ്ടെങ്കിലും ചിലരില്‍ രോഗലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കാം.മലിന ജലത്തിലൂടെയാണ് പ്രധാനമായും ഷിഗെല്ല ബാക്ടീരിയ ശരീരത്തിനുള്ളിലേക്ക് കടക്കുന്നത്. കഠിനമായ പനി, വയറിളക്കം, വയറുവേദന, ഛര്‍ദ്ദി എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍.

Related Articles

Back to top button