IndiaLatest

പുതിയ സാമ്പത്തിക വര്‍ഷത്തിന് ഇന്ന് തുടക്കം

“Manju”

2023-24 സാമ്പത്തിക വര്‍ഷത്തിന് ഇന്ന് തുടക്കം. കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങള്‍ ഇന്ന് മുതല്‍ നടപ്പില്‍ വരും. ബജറ്റ് തീരുമാനം അനുസരിച്ചുള്ള സാധനങ്ങളുടെ വിലവ്യത്യാസം മുതല്‍ പുതിയ ആദായ നികുതി സ്കീം എല്ലാവര്‍ക്കും ബാധകമാകുന്നതും ഇന്ന് മുതല്‍ പ്രാബല്യത്തിലാകും. സാമ്പത്തിക വര്‍ഷാരംഭത്തില്‍ പാചകവാതക വിലയില്‍ മാറ്റം വരാനും സാധ്യതയുണ്ട്.

ഇന്ന് തുടങ്ങുന്ന സാമ്പത്തിക വര്‍ഷം 2024 മാര്‍ച്ച്‌ 31ന് ആണ് അവസാനിക്കുന്നത്. ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് ഇന്ന് മുതല്‍ നടപ്പില്‍ വരും. പ്രഖ്യാപനങ്ങളിലെ ഏറ്റവും പ്രധാനം ആദായനികുതിയിലേതാണ്. പുതിയ സ്കകീമാണ് എല്ലാ ആദായനികുതി ദായകര്‍ക്കും ഇന്ന് മുതല്‍ ബാധമായിരിക്കുക. പഴയ നികുതി രീതി പിന്തുടരണമെന്ന് താല്‍പ്പര്യപ്പെടുന്നവര്‍ അത് പ്രത്യേകം തെരഞ്ഞെടുക്കണം.

പുതിയ നികുതി സ്കീമില്‍ ഏഴ് ലക്ഷം വരെ നികുതിയില്ലെന്നതും ഈ സാമ്പത്തിക വര്‍ഷം നടപ്പാകും. സ്വര്‍ണം, വെള്ളി, വസ്ത്രം കുട, സിഗരറ്റ് എന്നിവക്ക് പുതിയ ബജറ്റ് പ്രകാരം ഇന്ന് മുതല്‍ വില കൂടും. കംപ്രസ്ഡ് ബയോഗ്യാസ്, ലിഥിയം അയണ്‍ ബാറ്ററി, മൊബൈല്‍ ഫോണ്‍ ഘടകങ്ങള്‍ , ടിവി പാനലുകള്‍ അടക്കമുള്ളവയ്ക്ക് വില കുറയും. പെട്രോളിയം കമ്ബനികള്‍ സാമ്ബത്തിക വര്‍ഷത്തിന്‍റെ തുടക്കത്തില്‍ നിരക്കുകളില്‍ മാറ്റം വരുത്താന്‍ ഇടയുള്ളതിനാല്‍ പാചകവാതകവില കൂടുമോ കുറയുമോ എന്നതില്‍ ആകാംഷ നിലനില്‍ക്കുന്നു.

Related Articles

Back to top button