KeralaLatest

ചെന്നൈ കോയമ്പത്തൂര്‍ യാത്ര ഇനി 5.50 മണിക്കൂറില്‍

ടിക്കറ്റ് 1057 രൂപ മുതല്‍

“Manju”

ഇന്ത്യയിലെ ട്രെയിന്‍ യാത്രകളില്‍ വിപ്ലവമായി മാറിയവയാണ് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍. നിലവില്‍ 13 വന്ദേ ഭാരത് ട്രെയിനുകളാണ് അതിവേഗം, കൂടുതല്‍ സൗകര്യത്തോടെയും സുരക്ഷിതത്വത്തോടെയും യാത്രക്കാരെയും വഹിച്ച്‌ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സര്‍വീസ് നടത്തുന്നത്.

ചെന്നൈകോയമ്പത്തൂര്‍ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളും വായിക്കാം

ചെന്നൈകോയമ്പത്തൂര്‍ വന്ദേ ഭാരത് എക്സ്പ്രസ്

ഇന്ത്യയിലെ ഏറ്റവും പുതിയ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനാണ് ചെന്നൈ കോയമ്ബത്തൂര്‍ റൂട്ടില്‍ സര്‍വീസ് ആരംഭിക്കുന്ന ചെന്നൈകോയമ്ബത്തൂര്‍ വന്ദേ ഭാരത് എക്സ്പ്രസ് (ട്രെയിന്‍ നമ്ബര്‍ 20643/20644). ഏപ്രി]ല്‍ 8-ാം തിയതി ഔദ്യോഗികമായി സര്‍വീസ് ആരംഭിക്കുമെങ്കിലും 9-ാം തിയതി ഞായറാഴ്ച മുതലാണ് ഔദ്യോഗിക സര്‍വീസ് പൊതുജനങ്ങള്‍ക്കായി ലഭ്യമാകുന്നത്. ചെന്നൈകോയമ്ബത്തൂര്‍ യാത്ര വേഗത്തിലും മികച്ച സൗകര്യങ്ങളോടെയും പൂര്‍ത്തിയാക്കുവാന്‍ സഹായിക്കുന്നതാണ് ഈ സര്‍വീസ്.

അഞ്ച് മണിക്കൂര്‍ 50 മിനിറ്റില്‍

നിലവില്‍ സര്‍വീസ് നടത്തുന്ന എക്സ്പ്രസ് ട്രെയിനുകളെ അപേക്ഷിച്ച്‌ ചെന്നൈകോയമ്ബത്തൂര്‍ യാത്ര പൂര്‍ത്തിയാക്കുവാന്‍ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന് അഞ്ച് മണിക്കൂര്‍ 50 മിനിറ്റ് ആണ് വേണ്ടി വരിക. ഏകദേശം ഒരുമണിക്കൂര്‍ 20 മിനിറ്റ് സമയം ഈ ട്രെയിന്‍ വഴി യാത്രക്കാര്‍ക്ക് ലാഭിക്കാം. മണിക്കൂറില്‍ പരമാവധി 130 കിലോമീറ്റര്‍ വേഗതയില്‍ ഇതിന് ഓടുവാന്‍ സാധിക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്. ശരാശരി വേഗത മണിക്കൂറില്‍ 110 കിലോമീറ്റര്‍ ആണ്. 495.28 കിലോമീറ്ററാണ് ചെന്നൈയില്‍ നിന്നു കോയമ്പത്തൂരിലേക്കുള്ളത്.

ചെന്നൈകോയമ്പത്തൂര്‍ വന്ദേ ഭാരത് എക്സ്പ്രസ് സമയം

കോയമ്ബത്തൂര്‍ ജംങ്ഷനില്‍ നിന്നും രാവിലെ 6.00 മണിക്ക് പുറപ്പെടുന്ന ട്രെയിന്‍ തിരുപ്പൂരില്‍ 6.35നും ഇറോഡ് ജംങ്ഷനില്‍ 7.12നും സേലം ജംങ്ഷനില്‍ 7.58നും ചെന്നൈ സെന്‍ട്രലില്‍ 11.50നും എത്തിച്ചേരും.

തിരികെ, ചെന്നൈയില്‍ നിന്നും ഉച്ചകഴിഞ്ഞ് 2.25നു പുറപ്പെടുന്ന ട്രെയിന്‍ സേലം ജംങ്ഷനില്‍ വൈകുന്നേരം 5.48നും ഇറോഡ് ജംങ്ഷനില്‍ 6.32നും തിരുപ്പൂരില്‍ 7.13നും രാത്രി 8.15നു കോയമ്ബത്തൂര്‍ ജംക്‌ഷനിലുമെത്തും. ചെന്നൈയും കോയമ്ബത്തൂരും ഒഴികെ തിരുപ്പൂര്‍, ഈറോഡ്, സേലം എന്നീ സ്റ്റേഷനുകളില്‍ മാത്രമേ ഈ ട്രെയിന്‍ നിര്‍ത്തുകയുള്ളൂ.

ചെന്നൈകോയമ്പത്തൂര്‍ വന്ദേ ഭാരത് എക്സ്പ്രസ് ടിക്കറ്റ് നിരക്ക്

എക്സിക്യൂട്ടീവ് സീറ്റുകളും ചെയര്‍ കാറുകളുമാണ് ചെന്നൈകോയമ്പത്തൂര്‍ വന്ദേ ഭാരത് എക്സ്പ്രസിനുള്ളത്. ആകെ എട്ടുബോഗികളിലായി 56 എക്സിക്യൂട്ടീവ് സീറ്റുകളും 450 ചെയര്‍ കാറുകളുമുണ്ട്. ഇതിനായി 7 എസി ചെയര്‍ കാറുകളും 1 എക്‌സിക്യൂട്ടീവ് ചെയര്‍കാര്‍ കോച്ചുമുണ്ടാകും. 1057 രൂപ മുതല്‍ 2310 രൂപ വരെയാണ് കാറ്ററങ് ചാര്‍ജ് ഒഴികെയുള്ള ടിക്കറ്റ് നിരക്ക്. ചെന്നൈയില്‍ നിന്ന് കോയമ്ബത്തൂരിന് എസി ചെയര്‍ കാറില്‍ 1365 രൂപയാണ്. ഇത് കാറ്ററിങ് ചാര്‍ജ് ആയ 308 രൂപ ഉള്‍പ്പെടെയാണ്. എക്സിക്യൂട്ടീവ് ചെയര്‍ കാറില്‍ 2485 രൂപയുമാണ്. 369 രൂപ കാറ്ററിങ് ചാര്‍ജ് ഉള്‍പ്പെടെയുള്ള നിരക്കാണിത്. ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ ചെന്നൈകോയമ്ബത്തൂര്‍ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന്‍ സര്‍വീസ് നടത്തും.

സമയം മാറ്റിയ ട്രെയിനുകള്‍

ചെന്നൈകോയമ്ബത്തൂര്‍ വന്ദേ ഭാരത് എക്സ്പ്രസ് സര്‍വീസ് ആരംഭിക്കുന്നതോടെ നിലവില്‍ ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്ന രണ്ട് ട്രെയിനുകളുടെ സമയത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. കോയമ്ബത്തൂര്‍ചെന്നൈ ഇന്റര്‍സിറ്റി ഇനിമുതല്‍ രാവിലെ 6.20ന് ആയിരിക്കും സര്‍വീസ് ആരംഭിക്കുക. കോയമ്ബത്തൂരില്‍ നിന്നു തിരുപ്പതിയിലേക്കുള്ള ട്രെയിന്‍ രാവിലെ 6.10 നും പുറപ്പെടും.

 

Related Articles

Back to top button