LatestThiruvananthapuram

രണ്ടാമത് ജി-20 എംപവർ യോഗം തിരുവനന്തപുരത്ത് ആരംഭിച്ചു

“Manju”

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന രണ്ടാമത് ജി-20 ശാക്തീകരണ യോഗം തിരുവനന്തപുരത്ത് ആരംഭിച്ചു. ‘സ്ത്രീ ശാക്തീകരണം: സമതയ്ക്കും സമ്പദ്‌വ്യവസ്ഥയ്ക്കും ഗുണപ്രദം’ എന്ന വിഷയത്തിൽ നടക്കുന്ന ദ്വിദിന എംപവർ യോഗം കേന്ദ്ര വനിതാ ശിശുവികസന സഹമന്ത്രി ഡോ. മുജ്ഞ്‌പര മഹേന്ദ്രഭായി ഉദ്ഘാടനം ചെയ്തു.

സുസ്ഥിര വികസനം കൈവരിക്കുന്നതിൽ ലിംഗ സമത്വത്തിന്റെയും സ്ത്രീകളുടെ സാമ്പത്തിക പ്രാതിനിധ്യത്തിന്റെയും സുപ്രധാന പങ്കിനെ അടിവരയിടുന്നതാണ് ഇന്ത്യയുടെ അധ്യക്ഷതയിൽ നടക്കുന്ന രണ്ടാമത്തെ ജി 20 ശാക്തീകരണ യോഗം. 121 ഭാഷകളിൽ ലഭ്യമാകുന്ന ഡിജിറ്റൽ ഇൻക്ലൂഷൻ – ഫ്ലൂവൻസി പ്ലാറ്റ്‌‌ഫോം ലോകമെമ്പാടുമുള്ള സ്ത്രീകൾക്കുള്ള ഇന്ത്യയുടെ സമ്മാനമാണെന്ന് അധ്യക്ഷ ഡോ. സംഗീത റെഡ്ഡി പറഞ്ഞു.

സ്ത്രീകളുടെ ജീവിത പ്രശ്‌നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ ഇന്ത്യ ലോകത്തിനു മാതൃകയായി മുന്നേറുകയാണെന്നു വനിതാ ശിശുവികസന സെക്രട്ടറി ഇന്ദീവർ പാണ്ഡെ അഭിപ്രായപ്പെട്ടു. സമ്പദ്‌വ്യവസ്ഥയിലും പരമ്പരാഗത സംരംഭങ്ങളിലും സ്ത്രീകളുടെ സ്വാധീനം ഉയർത്തിക്കാട്ടുന്ന പ്രത്യേക പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. സ്ത്രീശാക്തീകരണ വിഷയങ്ങളിൽ പാനൽ ചർച്ചകളും നടന്നു.

Related Articles

Back to top button