KeralaLatest

പ്രതിഷേധം, ഇറാനില്‍ 31 മരണം

“Manju”

ടെഹറാന്‍: ഇറാനിയന്‍ മത പൊലീസ് അറസ്റ്റ് ചെയ്ത യുവതി മരണപ്പെട്ടതിനെ തുടര്‍ന്ന് ദേശവ്യാപകമായി നടക്കുന്ന പ്രതിഷേധത്തില്‍ 31 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി റിപ്പോ‌ര്‍ട്ട്.
ഹിജാബ് ധരിക്കാത്തതിന്റെ പേരില്‍ മത പൊലീസ് രാജ്യ തലസ്ഥാനത്ത് നിന്നും സെപ്തംബര്‍ 13ന് അറസ്റ്റ് ചെയ്ത മഹ്സ അമിനി എന്ന 22 കാരി മൂന്ന് ദിവസത്തോളം ഗുരുതരാവസ്ഥയില്‍ കോമയില്‍ തുടര്‍ന്നതിന് ശേഷമാണ് മരണപ്പെട്ടത്. ഇതിനെ തുട‌ര്‍ന്ന് സ്ത്രീകളടക്കം ഹിജാബ് പരസ്യമായി ഉപേക്ഷിച്ചും മുടി മുറിച്ചുമുള്ള പ്രതിഷേധങ്ങള്‍ക്ക് ഇറാന്‍ സാക്ഷ്യം വഹിച്ച്‌ വരികയായിരുന്നു. ആറാം ദിവസത്തിലേയ്ക്ക് കടന്ന ഇത്തരത്തിലുള്ള പ്രതിഷേധങ്ങള്‍ അമര്‍ച്ച ചെയ്യുന്നതിനിടയില്‍ 31-ാളം സാധാരണക്കാര്‍ കൊല്ലപ്പെട്ടതായാണ് മാദ്ധ്യമങ്ങള്‍ റിപ്പേര്‍ട്ട് ചെയ്യുന്നത്. ദിവസങ്ങളായി നീണ്ട് നില്‍ക്കുന്ന പ്രതിഷേധത്തിന് നേരേ പൊലീസ് കണ്ണീര്‍ വാതകം അടക്കം പ്രയോഗിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
ഇറാനിലെ അതിതീവ്ര സദാചാര നിലപാടുള്ള പൊലീസ് യൂണിറ്റുകള്‍ പൊതുസ്ഥലങ്ങളില്‍ ശിരോവസ്ത്രം സ്ത്രീകളുടെ വസ്ത്രധാരണത്തിന്റെ ഭാഗമാക്കി മാറ്റിയിരുന്നു. കൂടാതെ ഇറുകിയ വസ്ത്രങ്ങളും കീറലുള്ള ജീന്‍സുകളും മുട്ടിന് താഴെ അനാവൃതമാക്കുന്ന തരത്തിലുള്ല വസ്ത്രങ്ങളും സ്ത്രീകള്‍ ധരിക്കുന്നതിന് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.
ഇതിന്‍ പ്രകാരമാണ് മഹ്സ അമിനി അറസ്റ്റ് ചെയ്യപ്പെട്ടത്. പൊലീസ് മര്‍ദ്ദനമേറ്റാണ് യുവതി മരിച്ചത് എന്ന ആരോപണം പാടേ നിഷേധിച്ച ടെഹ്റാന്‍ പൊലീസ്, കുര്‍ദിസ്ഥാന്‍ സ്വദേശിനിയായ മഹ്സ അമിനി സ്വയം വീണ് പരിക്കേറ്റതാണ് മരണകാരണം എന്ന വിശദീകരണമാണ് നല്‍കിയത്.

Related Articles

Back to top button