IndiaLatest

കോവിഡ് മൂന്നാം തരംഗം ആഗസ്റ്റില്‍.! റിപ്പോര്‍ട്ടുകള്‍ പുറത്ത്

“Manju”

ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗം വ്യാപനം കുറഞ്ഞതോടെ ഏറെ ആശ്വാസത്തിലാണ് ജനങ്ങള്‍. മിക്ക രാജ്യങ്ങളിലും സംസ്ഥാനങ്ങളിലും കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, രാജ്യത്ത് കോവിഡ് മൂന്നാം തരംഗം അടുത്ത മാസം സംഭവിച്ചേക്കാമെന്ന് എസ്ബിഐ റിപ്പോര്‍ട്ട് പുറത്തുവന്നു, കോവിഡ് രണ്ടാം തരംഗത്തിന്റെ 1.7 ഇരട്ടി കേസുകളാണ് മൂന്നാം തരംഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്.

ആഗസ്റ്റില്‍ മൂന്നാം തരംഗം ഉണ്ടാകുമെന്നും സെപ്റ്റംബറില്‍ ഇത് മൂര്‍ധന്യത്തില്‍ എത്തിയേക്കാമെന്നും എസ്ബിഐ റിസര്‍ച്ചിന്റെ അടിസ്ഥാനത്തില്‍ വ്യക്തമാക്കുന്നു. ജൂലൈ പകുതിയോടെ പ്രതിദിന കോവിഡ് കേസുകള്‍ പതിനായിരത്തോട് അടുപ്പിച്ചായി കുറയും. പക്ഷെ, ആഗസ്റ്റ് പകുതിയോടുകൂടി കേസുകള്‍ വര്‍ധിക്കുവാന്‍ തുടങ്ങും. രണ്ടാം തരംഗത്തിനേക്കാള്‍ വേഗതയിലാണ് മൂന്നാം തരംഗം എത്തുക.

Related Articles

Back to top button