IndiaLatest

വിജയ് സേതുപതിയുടെ പിറന്നാള്‍ ആഘോഷത്തില്‍ വിവാദം

“Manju”

സിന്ധുമോൾ. ആർ

തമിഴ് ചലച്ചിത്ര താരം വിജയ്‌സേതുപതി പിറന്നാള്‍ ആഘോഷം വാള്‍ ഉപയോഗിച്ച്‌ കേക്ക് മുറിച്ച്‌ നടത്തിയത് വിവാദമായി. പുതിയ ചിത്രത്തിന്റെ സെ‌റ്റില്‍വച്ചാണ് തന്റെ പിറന്നാളാഘോഷം വാളുകൊണ്ട് കേക്ക് മുറിച്ച്‌ വിജയ് സേതുപതി നടത്തിയത്. ഇതിന്റെ ചിത്രം തെ‌റ്റായ സന്ദേശം നല്‍കുമെന്ന് വിമര്‍ശനമുയര്‍ന്നു.

തുടര്‍ന്ന് ഈ ചിത്രം മോശം സന്ദേശമാണ് നല്‍കുകയെന്നും തന്റെ ഭാഗത്ത്നിന്നും ഇത്തരം തെ‌റ്റുകള്‍ മേലില്‍ ആവര്‍ത്തിക്കില്ലെന്നും താരം സമൂഹമാദ്ധ്യമങ്ങളില്‍ പോസ്‌റ്റ് ചെയ്‌തു. പൊന്‍റാം സാറിന്റെ ചിത്രത്തിലാണ് താനിപ്പോള്‍ അഭിനയിക്കുന്നത്. ഈ ചിത്രത്തില്‍ വാള്‍ ഒരു പ്രധാന ഘടകമാണ്. അതുകൊണ്ടാണ് വാള്‍ ഉപയോഗിച്ച്‌ കേക്ക് മുറിച്ചത്. ഇത് തെ‌റ്റായ സന്ദേശം നല്‍കുകയും ധാരാളം ചര്‍ച്ചയാകുകയും ചെയ്‌തു. ഇനിമുതല്‍ ഇക്കാര്യങ്ങളില്‍ ശ്രദ്ധിക്കുമെന്നും ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്നുമാണ് ഫെയ്‌സ്ബുക്കില്‍ നടന്‍ കുറിച്ചത്.

Related Articles

Back to top button